Saturday, 27 July - 2024

ആശ്വാസവാർത്ത; ബഹ്‌റൈനിൽ നിന്ന് ഇന്നും സുഖമായി കോസ്‌വേ കടന്ന് പ്രവാസികൾ

ദമാം: ആശങ്കൾക്കിടെ യാതൊരു തടസവും കൂടാതെ ഇന്നും സാധാരണ രീതിയിലേത് പോലെ കോസ്‌വേ കടന്ന് പ്രവാസികൾ. സഊദിയിലേക്ക് ഇന്ന് കോസ്‌വേ വഴി പ്രവേശിച്ചവർക്ക് നിർബന്ധിത ക്വാറന്റൈൻ ആവശ്യപ്പെട്ടില്ലെന്ന് ഇന്ന് കോസ്‌വേ കടന്ന് സഊദിയിലെത്തിയവർ അറിയിച്ചു. ഇന്ന് മുതൽ രണ്ടു ഡോസ് വാക്‌സിൻ എടുക്കാതെ സഊദിയിൽ പ്രവേശിക്കുന്നവർക്ക് നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ നിലവിൽ വന്ന സാഹചര്യത്തിൽ ബഹ്‌റൈനിൽ ക്വാറന്റൈനിൽ കഴിയുന്നവർ സഊദിയിലേക്ക് പ്രവേശിക്കുമ്പോഴും ഇത് ബാധകമാണെന്നായിരുന്നു കരുതിയിരുന്നത്. ബഹ്‌റൈൻ വഴിയെത്തുന്നവർക്ക് ഇളവുകൾ ഉണ്ടാകുമെന്ന സൂചനയുണ്ടായിരുന്നെങ്കിലും ഇത് സ്ഥിരീകരിക്കപ്പെട്ടിരുന്നില്ല. ഈ സാഹചര്യത്തിൽ ബഹ്‌റൈൻ വഴി സഊദിയിലേക്ക് പ്രവേശനം കാത്ത് കിടക്കുന്ന ആയിരക്കണക്കിന് പ്രവാസികൾ ഏറെ ആശങ്കയിലായിരുന്നു.

എന്നാൽ, ഇന്ന് ബഹ്‌റൈൻ കോസ്‌വേ വഴി പ്രവേശിച്ചവർക്ക് നിർബന്ധിത ക്വാറന്റൈൻ സംബന്ധിച്ച് യാതൊന്നും തന്നെ അധികൃതർ ആവശ്യപ്പെട്ടില്ലെന്നും സാധാരണ രീതിയിലേത് പോലെ തന്നെ എമിഗ്രെഷൻ കഴിഞ്ഞു സഊദിയിലേക്ക് പ്രവേശിച്ചതായും പ്രവാസികൾ അറിയിച്ചു. ഇൻസ്റ്റിറ്റിയൂഷൻ ക്വാറന്റൈൻ ഇവർക്ക് നിർബന്ധമല്ലെങ്കിലും ഹോം ക്വാറന്റൈനിൽ കഴിയണമെന്നാണ് ഇത് സംബന്ധിച്ച അന്വേഷണത്തിൽ കോസ്‌വേ അധികൃതർ പ്രവാസികളോട് പ്രതികരിച്ചത്. എന്നാൽ, നാല് മണിക്കൂറിനുള്ളിൽ താമസ കേന്ദ്രങ്ങളിൽ എത്തിച്ചേരുന്നതിനെ കുറിച്ച് നടത്തിയ അന്വേഷണത്തിൽ വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും ഇന്ന് കോസ്‌വേ കടന്നവർ അറിയിച്ചു. വരും മണിക്കൂറുകൾക്കുള്ളിൽ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വന്നേക്കും.

 

കൂടുതൽ സഊദി വാർത്തകൾക്കും, പ്രധാന ഗൾഫ് വാർത്തകൾക്കും ഗ്രൂപ്പിൽ അംഗമാകാം👇

https://chat.whatsapp.com/JyMkmfy1qAw1RmDZkwIAeg

Most Popular

error: