Saturday, 27 July - 2024

ഉംറ തീർത്ഥാടനത്തിനും, ഹറം പള്ളികളിലെ പ്രാർത്ഥനകൾക്കും റമദാനിലെ നടപടികൾ തുടരും

മക്ക: ഉംറ തീർത്ഥാടനത്തിനും, ഹറം പള്ളികളിലെ പ്രാർത്ഥനകൾക്കും റമദാനിലെ നടപടികൾ തുടരുമെന്ന് അധികൃതർ വെളിപ്പെടുത്തി. റമദാനിൽ സ്വീകരിച്ച നടപടികൾ തുടരുന്നതോടെ വിശുദ്ധ ഉംറക്കായി വാക്സിൻ സ്വീകരിക്കാത്തവരെ അനുവദിക്കില്ല. വാക്സിൻ രണ്ട് ഡോസ് സ്വീകരിക്കയുകയോ ഒരു ഡോസ് സ്വീകരിച്ച് പതിനാല് ദിവസം കഴിയുകയോ ആയിരിക്കും പെർമിറ്റ് ലഭിക്കുക.

വിശുദ്ധ റമദാൻ മാസത്തിൽ സ്വീകരിച്ച അതേ നടപടിക്രമങ്ങൾ തുടരുമെന്നും വൈറസ് ബാധിക്കാത്ത എല്ലാവരെയും ഇനി അനുവദിക്കില്ലെന്നും മന്ത്രാലയം അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

റമദാൻ മുതലാണ് ഇഅതമർന, തവക്കൽന ആപ്ലിക്കേഷനുകൾ വഴി ഉംറയും ഇരു ഹറമുകളിലും പ്രാർത്ഥനാ അനുമതിയും ലഭിക്കുന്നതിന് വാക്സിനേഷൻ നിർബന്ധമാക്കിയത്. ഇത് വൻ വിജയമായിരുന്നു. ഇതേ തുടർന്നാണ് ഇത് തുടരാൻ മന്ത്രാലയം തീരുമാനിച്ചത്.

കൂടുതൽ സഊദി വാർത്തകൾക്കും, പ്രധാന ഗൾഫ് വാർത്തകൾക്കും ഗ്രൂപ്പിൽ അംഗമാകാം👇

https://chat.whatsapp.com/JyMkmfy1qAw1RmDZkwIAeg

Most Popular

error: