റിയാദ്: വിദേശ വിനോദ സഞ്ചാരികൾക്കായി വീണ്ടും വാതിലുകൾ തുറക്കാൻ ഒരുങ്ങുന്നു. റൂറിസം മന്ത്രാലയത്തെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് ആണ്റി ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇക്കാര്യത്തിൽ ഒരു അറിയിപ്പ് “വളരെ വേഗം തന്നെ” പ്രതീക്ഷിക്കാമെന്ന് സഊദി ടൂറിസം അതോറിറ്റി സി ഇ ഒ ഫഹദ് ഹമീദുദ്ധീൻ അറിയിച്ചു.
കൊവിഡ് -19 മഹാമാരിക്ക് മുമ്പുള്ള 40 ദശലക്ഷം സന്ദർശകരെ അപേക്ഷിച്ച് 2030 ഓടെ രാജ്യം ഇപ്പോഴും 100 ദശലക്ഷം സന്ദർശകരെ ലക്ഷ്യമിടുന്നുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. 2030 ഓടെ ജിഡിപിയുടെ 10 ശതമാനത്തിലേക്ക് ടൂറിസം സംഭാവന എത്തിക്കാൻ രാജ്യം ഇപ്പോഴും ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിദേശ വിനോദ സഞ്ചാരികൾക്കായി സഊദി അറേബ്യ ഉടൻ വാതിൽ തുറക്കുമെന്ന് ടൂറിസം അതോറിറ്റി
1009