Saturday, 27 July - 2024

കുവൈതിൽ കവർച്ചക്കിരയായത് പോലീസിൽ പരാതിപ്പെടാൻ പോയ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി

കുവൈത്ത്‌ സിറ്റി: കുവൈത്തിൽ കവർച്ചക്ക്‌ ഇരയായതിനെ തുടർന്ന് പരാതി നൽകാൻ വീട്ടിൽ നിന്നും പോലീസ്‌ സ്റ്റേഷനിലേക്ക്‌ പോയ മലയാളിയെ അബ്ബാസിയയിൽ മറ്റൊരു സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ചാവക്കാട്‌ സ്വദേശി ആരാച്ചാം വീട്ടിൽ മുഹമ്മദ്‌ റസാഖ്‌ ( 60 ) ആണു മരണമടഞ്ഞത്‌. വാഹനത്തിൽ സാധനങ്ങൾ കയറ്റി കച്ചവടം നടത്തുന്ന റസാക്കിൽ നിന്ന് കഴിഞ്ഞ ദിവസം പട്ടാപകൽ ഹസാവി പ്രദേശത്ത്‌ നിന്ന് കവർച്ചക്കാർ 2,000 ദിനാർ പിടിച്ചു പറിച്ചിരുന്നു.

വിവരം സ്പോൺസറെയും സഹ താമസക്കാരനേയും അറിയിച്ച ശേഷം പോലീസ്‌ സ്റ്റേഷനിൽ പരാതി നൽകാൻ പോയ ഇദ്ദേഹത്തെ കുറിച്ചു ഏറെ വൈകിയിട്ടും വിവരങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. മൊബൈലിൽ ബന്ധപ്പെട്ടപ്പോൾ ഫോൺ സ്വിച്ച്‌ ഓഫ്‌ ചെയ്ത നിലയിലായിരുന്നു. ഇതേ തുടർന്ന് സഹ താമസക്കാരൻ സാമൂഹിക പ്രവർത്തകരുടെ സഹായത്താൽ അന്വേഷിച്ചതിനെ തുടർന്നാണു മൃതദേഹം ഫർവ്വാനിയ ദജീജ്‌ മോർച്ചറിയിൽ ഉണ്ടെന്ന വിവരം ലഭിച്ചത്‌. തുടർന്നുള്ള അന്വേഷണത്തിലാണു അബ്ബാസിയ ടെല കമ്മ്യൂണിക്കേഷൻ കെട്ടിടത്തിനു പിന്നിൽ നിന്ന് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയ വിവരം പോലീസ്‌ സ്പോൺസറെ അറിയിച്ചത്‌.

എന്നാൽ ഇദ്ദേഹത്തിന്റെ വാഹനവും അതിൽ ഉണ്ടായിരുന്ന 17,000 ദിനാറിന്റെ കച്ചവട സാധനങ്ങളും ഇത്‌ വരെ കണ്ടെത്തിയിട്ടില്ല. ജിലീബ്‌ കുറ്റാന്വേഷണ വിഭാഗം കേസെടുത്ത്‌ അന്വേഷണം നടത്തി വരികയാണു. ഷീജയാണു റസാക്കിന്റെ ഭാര്യ. മൂന്നു മക്കളുണ്ട്‌.

Most Popular

error: