Friday, 13 September - 2024

‘തവക്കൽന’ പാസ്പോർട്ട് സംവിധാനവുമായി ബന്ധിപ്പിച്ചു

റിയാദ്: ‘തവക്കൽന’ ആപ്ലിക്കേഷൻ പാസ്പോർട്ട് സംവിധാനവുമായി ബന്ധിപ്പിച്ചതായി സഊദി ജവാസാത് അറിയിച്ചു. ഇതോടെ തവക്കൽനയിലെ ആരോഗ്യ വിവരങ്ങൾ ആപിൽ നോക്കാതെ തന്നെ പാസ്പോർട്ട് കൗണ്ടറുകളിലെ ഉദ്യോഗസ്ഥർക്ക് തിരിച്ചറിയാനാകും.

യാത്രക്കാരുടെ ആരോഗ്യസ്ഥിതിയെ അതിന്റെ ഇലക്ട്രോണിക് സംവിധാനത്തിലൂടെ പാസ്‌പോർട്ട് ഡയറക്ടറേറ്റ് ബന്ധിപ്പിച്ചതായാണ് അധികൃതർ അറിയിച്ചത്. യാത്രക്കാരൻ പാസ്‌പോർട്ട് ഓഫീസ് സന്ദർശിക്കുമ്പോൾ, തവക്കൽന ആപ്ലിക്കേഷൻ ഉയർത്തിക്കാട്ടാതെ തന്നെ ആരോഗ്യ വിവരങ്ങൾ ഇലക്ട്രോണിക് പാസ്‌പോർട്ട് സിസ്റ്റത്തിൽ ദൃശ്യമാകുമെന്ന് അധികൃതർ വെളിപ്പെടുത്തി.

ഒരു വർഷത്തിലേറെ നീണ്ടുനിന്ന സസ്പെൻഷനെത്തുടർന്ന് രാജ്യത്തിന് പുറത്തുള്ള പൗരന്മാർക്കുള്ള യാത്രാ നിയന്ത്രണങ്ങൾ ഇന്ന് (തിങ്കളാഴ്ച) അതിരാവിലെ എടുത്തുകളഞ്ഞിരുന്നു. ഇതൊടനുബന്ധിച്ച് വൻ പരിഷ്കാരങ്ങളാണ് നടപ്പിലാക്കുന്നത്.

Most Popular

error: