Saturday, 14 December - 2024

ബഹ്‌റൈനിലേക്ക് പോകുന്നതിനുള്ള വ്യവസ്ഥകൾ ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി

റിയാദ്: സഊദി അതിർത്തികൾ തുറന്നതോടെ ബഹ്‌റൈനിലേക്ക് പോകുന്ന സ്വദേശി പൗരന്മാർ രണ്ട് വ്യവസ്ഥകൾ പാലിക്കണമെന്ന് സഊദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

സ്വദേശികളായ യാത്രക്കാർ പതിനെട്ടു വയസ്സ് പൂർത്തിയായിരിക്കണമെന്നും രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കുകയോ കൊവിഡ് ഭേദമായി തവക്കൽനയിൽ അപ്ഡേറ്റ് ചെയ്യപ്പെടുന്നവരോ ആയവർക്ക് മാത്രമാണ് അനുമതി നൽകുക. എന്നാൽ, ഒരു ഡോസ് സ്വീകരിച്ചവർക്ക് അനുമതി നൽകുകയില്ല.

കൂടുതൽ സഊദി വാർത്തകൾക്കും, പ്രധാന ഗൾഫ് വാർത്തകൾക്കും ഗ്രൂപ്പിൽ അംഗമാകാം👇

https://chat.whatsapp.com/JyMkmfy1qAw1RmDZkwIAeg

Most Popular

error: