ഇന്ത്യയടക്കം 13 രാജ്യങ്ങളിലേക്ക് യാത്ര പോകരുതെന്ന് ആഭ്യന്തര മന്ത്രാലയം

0
4750

റിയാദ്: തിങ്കളാഴ്ച പുലർച്ചെ സഊദിയിൽ നിന്ന് സ്വദേശികൾക്ക് യാത്ര ചെയ്യാമെന്നത് നിലവിൽ വരാനിരിക്കെ ചില രാജ്യങ്ങളിലേക്ക് യാത്ര പോകരുതെന്ന് മുന്നറിയിപ്പ്. ഇന്ത്യയെ കൂടാതെ ലിബിയ, സിറിയ, ലെബനൻ, യെമൻ, ഇറാൻ, തുർക്കി, അർമേനിയ, സൊമാലിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, അഫ്ഗാനിസ്ഥാൻ, വെനിസ്വേല, ബെലാറസ്, എന്നീ രാജ്യങ്ങളാണ് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. ഈ രാജ്യങ്ങളിൽ മഹാമാരി ഇതുവരെ നിയന്ത്രിക്കപ്പെട്ടിട്ടില്ലെന്നും ചിലയിടങ്ങളിൽ വൈറസിന്റെ പരിവർത്തനം തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും മന്ത്രാലയം പ്രസ്താവാനയിൽ അറിയിച്ചു.

ഈ രാജ്യങ്ങളിലേക്ക് പോകേണ്ടവർ യാത്രയ്ക്ക് മുൻ‌കൂർ അനുമതി തേടണമെന്നും ആഭ്യന്തര മന്ത്രാലയം ആഹ്വാനം ചെയ്തു. അസ്ഥിരത നിലനിൽക്കുന്നതോ വൈറസ് പടരുന്നതിന് സാക്ഷ്യം വഹിക്കുന്നതോ ആയ പ്രദേശങ്ങളിൽ നിന്ന് ജാഗ്രത പാലിക്കാനും എല്ലാ മുൻകരുതൽ നടപടികളും പിന്തുടരാനും മന്ത്രാലയം ആവശ്യപ്പെട്ടു.

കൂടുതൽ സഊദി വാർത്തകൾക്കും, പ്രധാന ഗൾഫ് വാർത്തകൾക്കും ഗ്രൂപ്പിൽ അംഗമാകാം👇

https://chat.whatsapp.com/HeJuZfhyNGeE0uQQmahEvh

LEAVE A REPLY

Please enter your comment!
Please enter your name here