റിയാദ്: സഊദിയിൽ നിന്ന് അന്തരാഷ്ട്ര വിമാന സർവ്വീസുകൾ ആരംഭിക്കുമ്പോൾ നിലവിലെ നിരോധിത രാജ്യങ്ങൾ അതെ പടി തന്നെ നില നിൽക്കുന്നതായി സഊദി എയറിന്റെ പുതിയ അപ്ഡേറ്റ്. സർവ്വീസുകൾ ആരംഭിക്കുമ്പോൾ സ്വീക്വരിക്കേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തിയുള്ള പുതിയ അപ്‌ഡേറ്റാണ് സഊദിയ ഏറ്റവും ഒടുവിൽ അപ്ഡേറ്റ് ചെയ്തിരിക്കുന്നത്.
അർജന്റീന, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ജർമ്മനി, അമേരിക്കൻ ഐക്യനാടുകൾ, ഇന്തോനേഷ്യ, അയർലൻഡ്, ഇറ്റലി, പാകിസ്ഥാൻ, ബ്രസീൽ, പോർച്ചുഗൽ, യുണൈറ്റഡ് കിംഗ്ഡം, തുർക്കി, ദക്ഷിണാഫ്രിക്ക, സ്വീഡൻ, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, ലെബനൻ, ഈജിപ്ത്, ഇന്ത്യ , ജപ്പാൻ തുടങ്ങിയ രാജ്യങ്ങളാണ് പട്ടികയിൽ ഇപ്പോഴും ഉള്ളതെന്ന് സഊദിയ അപ്ഡേറ്റിൽ വ്യക്തമാക്കുന്നു. ഏറ്റവും ഒടുവിൽ ഇന്നലയാണ് സഊദിയ അപ്ഡേറ്റ് ചെയ്തിരിക്കുന്നത്.
കൂടാതെ, സഊദിയിലേക്ക് പ്രവേശിക്കുന്നവർക്ക് ബാധകമാകുന്ന കാര്യങ്ങളും ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിയാൻ https://www.saudia.com/before-flying/travel-information/travel-requirements-by-international-stations എന്ന ലിങ്കിൽ കയറിയാൽ മതി.
കൂടുതൽ സഊദി വാർത്തകൾക്കും, പ്രധാന ഗൾഫ് വാർത്തകൾക്കും ഗ്രൂപ്പിൽ അംഗമാകാം👇