റിയാദ്: വിലക്കുകൾ ലംഘിച്ചു വീട്ടിൽ ഒരുമിച്ചു കൂടിയ നാൽപതു പേർ പോലീസ് പിടിയിൽ. അൽജൗഫിലാണ് സംഭവം. ദൗമത് അൽ ജന്തലിൽ ഗവർണർണറേറ്റിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കാതെ വിലക്കുകൾ ലംഘിച്ചു ഒരുമിച്ചു കൂടിയതിനാണ് അറസ്റ്റ്. കൊവിഡ് വൈറസ് വ്യാപനം തടയുന്നതിനായി അധികൃതർ മുന്നോട്ട് വെച്ച നിർദേശങ്ങൾ ഇവർ പാലിച്ചിരുന്നില്ല. ഇത് ലംഘിച്ചു കൂട്ടം കൂടിയതിനെതിരെയാണ് നടപടിയെന്നും നാൽപത് പേർ അറസ്റ്റിലാണെന്നും അൽ ജൗഫ് പ്രാവിശ്യ മീഡിയ വക്താവ് അറിയിച്ചു.
നിയമപരമായ നടപടിക്രമങ്ങൾ പാലിച്ച് നിയമപ്രകാരം നിർദ്ദേശിച്ചിട്ടുള്ള ശിക്ഷാനടപടികൾ പ്രസംഗകനും നിയമസഭയിൽ പങ്കെടുത്ത എല്ലാവർക്കുമെതിരെയും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കൂടുതൽ സഊദി വാർത്തകൾക്കും, പ്രധാന ഗൾഫ് വാർത്തകൾക്കും ഗ്രൂപ്പിൽ അംഗമാകാം 👇