Thursday, 12 September - 2024

സഊദിയിൽ കാർ അപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

റിയാദ്:സഊദിയിൽ കാർ അപകടത്തിൽ രണ്ട് മലയാളികൾ മരണപ്പെട്ടു. മലപ്പുറം ചെമ്മാട് സ്വദേശികളായ രണ്ടുയുവാക്കള്‍ മരിച്ചു. പന്താരങ്ങാടി വലിയപീടിയേക്കല്‍ മുഹമ്മദ് അലിയുടെ മകന്‍ മുഹമ്മദ് വസീം (34), വലിയ പീടിയേക്കല്‍ മുബാറക്കിന്റെ മകന്‍ മുഹമ്മദ് മുനീബ് (29) എന്നിവരാണ് മരിച്ചത്. അബഹയില്‍ നിന്ന് കിഴക്കൻ സഊദിയായ ദമാമിലേക്ക് വരികയായിരുന്ന ഇവർ റിയാദിനടുത്ത ബിശ റോഡിലാണ് അപകടം നടന്നത്. ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം.

ദമാമില്‍ നിന്ന് പെരുന്നാള്‍ ദിവസം അബഹയിലേക്ക് പോയി തിരിച്ചുവരുമ്പോഴാണ് അപകടം. എതിരെ വന്ന കാര്‍ ഇവരുടെ കാറിലിടിടിച്ചതിനെ തുടർന്ന് ഇരുവരും തല്‍ക്ഷണം മരിച്ചു. കാറിലുണ്ടായിരുന്ന മറ്റൊരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൃതദേഹങ്ങള്‍ അല്‍റെയ്ന്‍ ആശുപത്രിയിലേക്ക് മാറ്റി.

Most Popular

error: