ജിദ്ദ: കൊവിഡ് പ്രതിസന്ധി കാരണം നാട്ടിൽ പോയി മാസങ്ങളായി തിരിച്ചു വരാൻ കഴിയാതെ പ്രയാസപ്പെടുന്ന പ്രവാസികൾക്ക് ഒതായി ചാത്തല്ലൂർ ഗ്ലോബൽ പ്രവാസി അസോസിയേഷൻ സാമ്പത്തിക സഹായം നൽകും. ഇതിന് വേണ്ടിയുള്ള ഫണ്ട് സമാഹരണം ആരംഭിച്ചു. സംഘടനയുടെ മുതിർന്ന പ്രവർത്തകനും വെൽഫെയർ വിംഗ് അംഗവുമായ നാസർ പുലിക്കുന്നിൽ നിന്നും ആദ്യ സംഭാവന സ്വീകരിച്ചു കൊണ്ട് പ്രസിഡന്റ് സുൽഫിക്കർ ഒതായി ഉത്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ പ്രധാന ഭാരവാഹികളായ അസ്‌കർ ഒതായി, സുനീർ കെ. പി, അബ്ദുൽ ഗഫൂർ പി. സി, ഹബീബ് കാഞ്ഞിരാല, അഷ്‌റഫ് വി ടി, നൗഫൽ കാഞ്ഞിരാല തുടങ്ങിയവർ സംബന്ധിച്ചു.