Thursday, 19 September - 2024

റിയാദിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മത, സാമൂഹ്യ പ്രവർത്തക ഹസീന ടീച്ചർ അന്തരിച്ചു

റിയാദ്: അൽ ഈമാൻ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന റിയാദ് എംജിഎം ജനറൽ സിക്രട്ടറിയും റിയാദ് സലഫി മദ്റസ അധ്യാപികയുമായ ഹസീന ടീച്ചർ കോട്ടക്കൽ (48) മരണപ്പെട്ടു. അബ്ദുൽ അസീസ് കോട്ടക്കൽ ആണ് ഭർത്താവ്. മക്കൾ: അബ്ദുൽ ഹസീബ്,
അദീബ്, യാര, അബാൻ.

ഇരുപത്തി മൂന്നു വർഷമായി റിയാദിലുള്ള ഹസീന ടീച്ചർ അടുത്തായി നാട്ടിൽ പോകാനിരിക്കെയാണ് അസുഖബാധിതയായി ഹോസ്പിറ്റലിൽ  ചികിത്സയിൽ പ്രവേശിച്ചത്. എംജിഎം റിയാദ് സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി, തഹ്ഫീലുൽ ഖുർആൻ ഈവനിംഗ് ഷിഫ്റ്റ് അധ്യാപിക, എംജിഎം ശരീഅ കോഴ്സ് കോഡിനേറ്റർ, ഹദീസ് കോഴ്സ് കോഡിനേറ്റർ, സലഫി മദ്റസ സീനിയർ അധ്യാപിക, വനിതാ വിംഗ് ദഅവാ വിഭാഗത്തിലെ പ്രധാന പ്രബോധക, പ്രഭാഷണ രംഗത്തെ മികവുറ്റ പ്രാസംഗിക തുടങ്ങി വിവിധ മേഖലകളിൽ സജീവമായിരുന്നു.

നടപടി ക്രമങ്ങളുമായ് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂരും റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ഭാരവാഹികളും രംഗത്തുണ്ട്. നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു കബറടക്കം റിയാദിൽ നടക്കും.

കൂടുതൽ സഊദി വാർത്തകൾക്കും, പ്രധാന ഗൾഫ് വാർത്തകൾക്കും ഗ്രൂപ്പിൽ അംഗമാകാം 👇

https://chat.whatsapp.com/HeJuZfhyNGeE0uQQmahEvh

Most Popular

error: