Thursday, 10 October - 2024

ഒമാനിൽ ഇന്ന് മുതൽ നിയന്ത്രണങ്ങളിൽ ഇളവ്

മസ്‌കറ്റ്: കൊവിഡ് -19 വ്യാപനം തടയുന്നതിനായി നേരത്തെ പ്രഖ്യാപിച്ച രാത്രി കാല കർഫ്യൂ ഇന്ന് മുതൽ അവസാനിക്കും. എങ്കിലും കടകൾക്കും വാണിജ്യ കേന്ദ്രങ്ങൾക്കും രാത്രി 8 മുതൽ പുലർച്ചെ 4 വരെയുള്ള വിലക്ക് തുടരുമെന്നും വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള  സുപ്രീം സമിതി അറിയിച്ചു.
നേരത്തെ, രാത്രി ആളുകളുടെയും വാഹനങ്ങളുടെയും യാത്രകൾ അടക്കം നിരോധനം ഏർപ്പെടുത്തിയിരുന്നു. പിന്നീട് മെയ് 8 ന് പകൽ സമയത്തെ വാണിജ്യ പ്രവർത്തനങ്ങൾക്കും നിരോധനം ഏർപെടുത്തിയിരുന്നു. ഇതാണ് ഇപ്പോൾ അനുവദിക്കപ്പെട്ടത്.
ഈ വർഷാരംഭം മുതൽ ഒമാനിൽ പുതിയ ദൈനംദിന വൈറസ് കേസുകളിൽ വൻ വർധനമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ, കഴിഞ്ഞ ഏതാനും ആഴ്ച്ചകളിലായി ഇത് കുറയാൻ തുടങ്ങിയിട്ടുണ്ട്. മെയ് 11 വരെ 202,713 കോവിഡ് കേസുകളും 186,391 രോഗമുക്തിയുമാണ് രാജ്യത്ത് രേഖപെപ്പടുത്തിയിട്ടുള്ളത്. 

Most Popular

error: