Friday, 13 December - 2024

കോസ്‌വേ വഴി പ്രവേശിക്കുന്ന വിദേശികൾക്ക് പിസിആർ പരിശോധന തുടരും

ദമാം: ബഹറിനിൽ നിന്ന് സഊദിയിലേക്ക് കര മാർഗ്ഗം പ്രവേശിക്കുന്നവർക്ക് പിസിആർ പരിശോധന തുടരുമെന്ന് കിംഗ് ഫഹദ് കോസ്‌വേ അതോറിറ്റി അറിയിച്ചു. വിദേശികൾക്ക് 72 മണിക്കൂറിനുള്ളിലെ പിസിആർ നെഗറ്റിവ് പരിശോധന ഫലമാണ് സ്വീകരിക്കുക. എന്നാൽ, സ്വദേശികൾക്ക് ഇത് ആവശ്യമില്ലെന്നും വെള്ളിയാഴ്ച്ച വൈകീട്ട് കോസ്‌വേ അതോറിറ്റി പുറത്തിറക്കിയ ട്വിറ്റർ അറിയിപ്പിൽ വ്യക്തമാക്കി.

തിങ്കളാഴ്ച്ച മുതൽ സഊദിയുടെ അന്താരാഷ്ട്ര പാതകൾ തുറക്കപ്പെടുകയും കോസ്‌വേ പ്രവർത്തനങ്ങൾ പഴയ പടിയിലേക്ക് തിരിച്ചു പോകുകയും ചെയ്യുന്നതിന് മുന്നോടിയായാണ് കോസ്‌വേ അതോറിറ്റി ഇക്കാര്യം വീണ്ടും വ്യക്തമാക്കിയത്. കോസ്‌വേ വഴിയുള്ള പ്രവേശന നടപടികളിൽ മാറ്റങ്ങൾ ഉണ്ടാകുകയാണെങ്കിൽ ഇക്കാര്യം അപ്‌ഡേറ്റ് ചെയ്യുമെന്നും കിംഗ് ഫഹദ് കോസ്‌വേ അതോറിറ്റി അറിയിച്ചു.

കൂടുതൽ സഊദി വാർത്തകൾക്കും, പ്രധാന ഗൾഫ് വാർത്തകൾക്കും ഗ്രൂപ്പിൽ അംഗമാകാം 👇

https://chat.whatsapp.com/HeJuZfhyNGeE0uQQmahEvh

Most Popular

error: