Thursday, 12 December - 2024

വിദേശികൾ ചേരിതിരിഞ്ഞു എട്ടു മുട്ടിയ സംഭവം; എട്ടു പേർ അറസ്‌റ്റിൽ

ദമാം: സഊദി യിൽ കഴിഞ്ഞ ദിവസം വിദേശികൾ ചേരി തിരിഞ്ഞു എട്ടു മുട്ടിയ സംഭവത്തിൽ എട്ടു പേരെ അറസ്റ്റ് ചെയ്‌തതായി പോലീസ് അറിയിച്ചു. കിഴക്കൻ സഊദിയിലെ അൽഹസയിലാണ് കഴിഞ്ഞ ദിവസം ബംഗാളി സ്വദേശികൾ ചേരി തിരിഞ്ഞു ആക്രമണം നടത്തിയത്. ട്രാവൽ ബാഗുകളും മരക്കഷണങ്ങളും ഉപയോഗിച്ച് പരസ്‌പരം പോർവിളികൾ നടത്തി ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ വ്യാപകമായിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യാനും ആവശ്യമുയർന്നിരുന്നു.

തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ചേരിതിരിഞ്ഞു ഏറ്റുമുട്ടിയ സംഭവത്തിലെ എട്ടു പ്രതികളെ അറസ്റ്റ് ചെയ്തത്. വീഡിയോ പരിശോധിച്ച് അതിൽ ഉൾപ്പെട്ട എട്ടു പേരെ കണ്ടെത്തി അറസ്റ്റ് ചെയ്യാൻ സാധിച്ചതായി ജില്ലാ പോലീസ് വക്താവ് മുഹമ്മദ് അൽ ദുറൈഹിം പറഞ്ഞു. മുപ്പതിനും നാൽപതിനും ഇടയിലുള്ളവരാണ് പ്രതികൾ.

അൽഹസയിൽ മാർക്കറ്റിൽ വിദേശികൾ ഏറ്റുമുട്ടി, വീഡിയോ

Most Popular

error: