Friday, 13 September - 2024

സഊദിയിൽ പെരുന്നാൾ നിസ്‌കാരങ്ങൾക്ക് ഇരുപതിനായിരത്തിലധികം കേന്ദ്രങ്ങൾ സജ്ജം

റിയാദ്: സഊദിയിൽ പെരുന്നാൾ നിസ്കാരങ്ങൾക്ക് ഇരുപതിനായിരത്തിലധികം കേന്ദ്രങ്ങൾ സജ്ജമാണെന്ന് ഇസ്‌ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. മുഴുവൻ നഗരങ്ങളിലെയും ജുമുഅഃ മസ്ജിദുകൾക്ക് പുറമെ ചെറിയ പള്ളികളിലും മറ്റു പ്രത്യേക കേന്ദ്രങ്ങളിലും പെരുന്നാൾ നിസ്കാരം നടക്കും. മുഴുവൻ കേന്ദ്രങ്ങളിലും സജ്ജീകരണങ്ങൾ പൂർത്തിയാക്കുകയും ആരോഗ്യ സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. തിരക്കൊഴിവാക്കാനായി ചെറിയ പള്ളികളും മറ്റു നിസ്‌കാര കേന്ദ്രങ്ങളും തുറക്കുമെന്നും അധികൃതർ അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ തിരക്കൊഴിവാക്കുന്നതിനാണ് ഏറ്റവും പ്രധാന ലക്‌ഷ്യം.

ഓരോ പ്രവിശ്യകളിലെയും നിസ്‌കാര കേന്ദ്രങ്ങളുടെ എണ്ണം ഇപ്രകാരമാണ്. റിയാദ് 3,147 മസ്‌ജിദുകൾ, 1,653 നിസ്‌കാര കേന്ദ്രങ്ങൾ, മക്ക: 2,108 മസ്‌ജിദുകൾ, 1,048 നിസ്‌കാര കേന്ദ്രങ്ങൾ, മദീന: 784 മസ്‌ജിദുകൾ, 295 മറ്റു കേന്ദ്രങ്ങൾ, കിഴക്കൻ പ്രവിശ്യ: 939 മസ്‌ജിദുകൾ, 804 മറ്റു കേന്ദ്രങ്ങൾ, അസീർ: 1972 മസ്ജിദുകൾ, 1217 മറ്റിടങ്ങൾ, ഹായിൽ: 478 മസ്ജിദുകൾ, 222 മറ്റിടങ്ങൾ, വടക്കൻ അതിർത്തി: 123 പള്ളികൾ, 149 മറ്റിടങ്ങൾ, അൽ ജൗഫ്: 164 മസ്ജിദുകൾ, 188 മറ്റിടങ്ങൾ, ജിസാൻ: 982 മസ്ജിദുകൾ, 1257 മറ്റിടങ്ങൾ, തബൂക്: 293 മസ്ജിദുകൾ, 141 മറ്റിടങ്ങൾ, അൽബാഹ: 564 മസ്ജിദുകൾ, 439 മറ്റിടങ്ങൾ, ഖസീം: 589 മസ്ജിദുകൾ, 586 മറ്റിടങ്ങൾ, നജ്‌റാൻ പ്രവിശ്യ: 141 മസ്ജിദുകൾ, 79 മറ്റു നിസ്‌കാര കേന്ദ്രങ്ങൾ എന്നിങ്ങനെയാണ് പെരുന്നാൾ നിസ്‌കാരത്തിനായി സജ്ജമാക്കിയത്.

Most Popular

error: