ദമാം: അൽഹസയിൽ മാർക്കറ്റിൽ വിദേശികളുടെ കൂട്ടയടി. ബംഗ്ലാദേശ് സ്വദേശികളാണ് ഹുഫൂഫിലെ ഖൈസരിയ മാർക്കറ്റിൽ പരസ്പരം ഏറ്റു മുട്ടിയത്. ട്രാവൽ ബാഗുകളും വടികളും മറ്റുമായി പരസ്പരം വെല്ലുവിളിച്ച് ഏറ്റുമുട്ടുന്ന വീഡിയോ സോഷ്യൽ മീഡിയകളിൽ വ്യാപകമായി. ഒരു കൂട്ടം ആളുകൾ പരസ്പരം ബാഗുകളും വടികളും മറ്റുമായി ആക്രോഷിച്ച് അടികൂടുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്.
സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ട്. അന്വേഷണം നടത്തി അധികൃതർ ഇതെക്കുറിച്ച് വ്യക്തമാക്കിയേക്കുമെന്ന് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. സംഭവത്തിന് പന്നിലെ കാരണം എന്തെന്ന് വ്യക്തമല്ല. കൊവിഡ് കാലത്തും ഇത്തരത്തിലുള്ള സംഭവങ്ങൾ അരങ്ങേറുന്നത് ഞെട്ടലുളവാക്കിയിട്ടുണ്ട്.