Friday, 13 September - 2024

സഊദിയിൽ വാഹനങ്ങൾ കവർന്നു വിൽപ്പന നടത്തുന്ന വിദേശികൾ ഉൾപ്പെട്ട സംഘം പിടിയിൽ

റിയാദ്: വാഹനം മോഷണം നടത്തി ചില മാറ്റങ്ങൾ വരുത്തി വിൽപ്പന നടത്തുന്ന വിദേശികൾ ഉൾപ്പെട്ട സംഘം റിയാദിൽ പിടിയിൽ. ഒരു സ്വദേശി ഉൾപ്പെടെയുള്ള പത്ത് പേരെയാണ് അറസ്റ്റ് ചെയ്തതെന്ന് റിയാദ് പോലീസ് വക്താവ് അറിയിച്ചു. മറ്റുള്ളവരിൽ എട്ടു പേർ സിറിയൻ പൗരന്മാരും ഒരു ജോർദാൻ പൗരനുമാണ്. വാഹനങ്ങൾ മോഷണം നടത്തി എഞ്ചിൻ, ബോഡി നമ്പറുകളിൽ മാറ്റം വരുത്തി ഇവ മറിച്ച് വിൽക്കുകയായിരുന്നു സംഘം ചെയ്‌തിരുന്നത്‌. റിയാദിലെ ഇൻഡസ്‌ട്രിയൽ സോണിലെ വർക്ക്ഷോപ്പുകൾ കേന്ദ്രീകരിച്ചായിരുന്നു ഇത്തരത്തിലുള്ള കാര്യങ്ങൾ നടത്തിയിരുന്നത്.

ഏകദേശം എട്ടു മില്യൺ മൂല്യം വാഹനങ്ങൾ ഇത്തരത്തിൽ സംഘം കവർച്ച നടത്തിയതായാണ് കണക്കുകൾ. ഇതിൽ ചില വാഹനങ്ങൾ കണ്ടെടുക്കുഅക്യും ചെയ്തിട്ടുണ്ട്. പ്രാഥമിക നടപടികൾ പൂർത്തീകരിച്ച പ്രതികളെ തുടർ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പോലീസ് അറിയിച്ചു.

Most Popular

error: