Saturday, 27 July - 2024

ഇന്നും, നാളെയും ചെറിയ പെരുന്നാൾ ആഘോഷിക്കുന്ന രാജ്യങ്ങൾ ഇവയാണ്

ദുബായ്: ലോകത്തെ ഒട്ടു മിക്ക അറബ്, ഇസ്‌ലാമിക രാജ്യങ്ങളിലും വ്യാഴാഴ്ചയാണ് ചെറിയ പെരുന്നാൾ ആഘോഷം. പലയിടത്തും ഈ വര്ഷം വിശുദ്ധ റമദാൻ മുപ്പത് പൂർത്തീകരിച്ചാണ് വ്യാഴാഴ്ച ശവ്വാൽ ഒന്നായി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, ഏതാനും രാജ്യങ്ങളിൽ റമദാൻ 29 മാത്രമാണ് ലഭിച്ചത്. മാസം കണ്ടതിന്റെ അടിസ്ഥാനത്തിൽ ഇവിടങ്ങളിൽ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുകയാണ്. നൈഗർ, ഐവറി കോസ്റ്റ്, മാലി എന്നീ രാജ്യങ്ങളാണ് ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്.

മറ്റു അറബ്, ഇസ്‌ലാമിക രാജ്യങ്ങളിൽ ഇന്ന് റമദാന് മുപ്പത് പൂർത്തീകരിച്ച് നാളെയാണ് ചെറിയ പെരുന്നാൾ. സഊദി അറേബ്യ, കുവൈത്, യുഎഇ, ഖത്തർ, ബഹ്‌റൈൻ, ജോർദാൻ, അൾജീരിയ, സുഡാൻ, ഇറാഖ്, യമൻ, ഇന്തോനേഷ്യ, തുർക്കി, ടുണീഷ്യ, സിറിയ, പലസ്തീൻ, ലബനോൻ, ലിബിയ, മലേഷ്യ, ഈജിപ്‌ത്‌, മൗറിത്താനിയ തുടങ്ങിയ രാജ്യങ്ങൾ നാളെയാണ് പെരുന്നാൾ പ്രഖ്യാപിച്ചിരിക്കുന്നത്.

Most Popular

error: