Saturday, 27 July - 2024

ഇന്ത്യയിലെ അവസ്ഥ അതിദയനീയം, ഭീകരം; സഊദി വിദ്യാർത്ഥിയുടെ വെളിപ്പെടുത്തൽ അറബ് മാധ്യമങ്ങളിൽ

റിയാദ്: ഇന്ത്യയിലെ അവസ്ഥ അതി ഭീകരമെന്നും വളരെ ഭീതിയുടെയായിരുന്നു ഇന്ത്യയിൽ കഴിഞ്ഞതുമെന്നും വെളിപ്പെടുത്തലുമായി സഊദി വിദ്യാർത്ഥി. സഊദിയുടെ രക്ഷാ പ്രവർത്തന വിമാന സർവ്വീസിലെ ആദ്യ സർവ്വീസിൽ കഴിഞ്ഞ ദിവസം ബംഗളുരുവിൽ നിന്നെത്തിയ സഊദി വിദ്യാർത്ഥിയാണ് ഇന്ത്യയിലെ അവസ്ഥ ഭീതിപെടുത്തുന്നതാണെന്ന് വെളിപ്പെടുത്തിയത്. ബംഗളുരുവിൽ പഠനം നടത്തുന്ന റാഇദ് അൽ ജാബിരിയുടെ അഭിമുഖം വൻ പ്രാധാന്യത്തോടെയാണ് സഊദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

നോർത്ത് ഇന്ത്യയിലെ സ്ഥിതി ഭീതിജനകമാണ്. ഞങ്ങൾ ഭയാചികതരായാണ് അവിടെ കഴിഞ്ഞിരുന്നത്. ബംഗളുരുവിലെ താമസ കേന്ദ്രങ്ങളിൽ നിന്ന് വളരെ അത്യാവശ്യ കാര്യങ്ങൾക്ക് വേണ്ടി മാത്രമായിരുന്നു പുറത്തിറങ്ങിയത്. വളരെ അപകടകരവും ഭീതിതവുമാണ് ഇവിടുത്തെ അവസ്ഥ. വിദ്യാർത്ഥി വെളിപ്പെടുത്തി.

കഴിഞ്ഞ ദിവസമാണ് സഊദി അറേബ്യ രക്ഷാ പ്രവർത്തന വിമാന സർവ്വീസുകൾ ആരംഭിച്ചത്. ഞായറാഴ്ച പുറപ്പെട്ട ആദ്യ വിമാനത്തിൽ ഡിപ്ലോമാറ്റിക് ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾ, വിവിധ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ എന്നിവരുൾപ്പെടെ 150 സഊദി പൗരൻമാരാണ് ഉണ്ടായിരുന്നത്. ഇന്ത്യയിലെ നിലവിലെ കൊവിഡ് സാഹചര്യം അപകടകരമായ രീതിയിൽ ഉയരുന്നതിനെ തുടർന്ന് സഊദി അറേബ്യ തങ്ങളുടെ പൗരന്മാരെ നാട്ടിലെത്തിക്കുന്നതിന് രക്ഷാ പ്രവർത്തന ദൗത്യം തുടങ്ങിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

കൂടുതൽ സഊദി വാർത്തകൾക്കും, പ്രധാന ഗൾഫ് വാർത്തകൾക്കും ഗ്രൂപ്പിൽ അംഗമാകാം 👇

https://chat.whatsapp.com/HeJuZfhyNGeE0uQQmahEvh

Most Popular

error: