റിയാദ്: ഔദ്യോഗിക സന്ദർശനത്തിനായി ഖത്തർ അമീർ സഊദി അറേബ്യയിലെത്തി. സഊദിയും ഖത്തറും തമ്മിൽ സൗഹൃദം പുനഃസ്ഥാപിച്ച ശേഷം രണ്ടാം തവണയാണ് ഖത്തർ അമീർ ഷെയ്ക് തമീം ബിൻ ഹമദ് അൽഥാനി സഊദിയിലെത്തിയത്.
തിങ്കളാഴ്ച രാത്രിയോടെ സഊദിയിലെത്തിയ ഖത്തർ അമീറിനെ സഊദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ചു. ജിദ്ദ കിങ് അബ്ദുൽ അസീസ് അന്തരാഷ്ട്ര വിമാനത്താവളത്തിലാണ് ഖത്തർ അമീർ ഇറങ്ങിയത്.
സഊദി ഭരണാധികാരി സൽമാൻ രാജാവിൻെറ ക്ഷണം സ്വീകരിച്ചെത്തിയ അമീർ സഊദി കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം, പരസ്പരം താൽപര്യമുള്ള മറ്റ് വിഷയങ്ങൾ എന്നിവയും ചർച്ചയാകും. ഉന്നതതല ഖത്തർ സംഘവും അമീറിനെ അനുഗമിക്കുന്നുണ്ട്.
കൂടുതൽ സഊദി വാർത്തകൾക്കും, പ്രധാന ഗൾഫ് വാർത്തകൾക്കും ഗ്രൂപ്പിൽ അംഗമാകാം👇