Saturday, 27 July - 2024

സഊദി അംഗീകരിച്ച വാക്സിൻ രണ്ട് ഡോസും സ്വീക്വരിച്ചവർക്ക് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈൻ നിർബന്ധമില്ല

റിയാദ്: സഊദി അറേബ്യ അംഗീകരിച്ച വാക്സിനുകൾ പൂർണമായും സ്വീകരിച്ചവർക്ക് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈൻ നിർബന്ധമില്ല. രണ്ട് ഡോസ് വാക്സിൻ എടുക്കാതെ സഊദിയിൽ എത്തുന്നവർക്ക് മെയ് 20 മുതൽ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ കഴിയേണ്ടി വരും.

നിലാവിൽ സഊദിയിൽ അമേരിക്കയുടെ ഫൈസർ, ഓക്സ്ഫോർഡ് ആസ്ത്രസെനിക (കൊവിഷീൽഡ്) വാക്സിനുകളാണ് അംഗീകരിക്കപ്പെട്ടത്. അതിനാൽ തന്നെ ഈ രണ്ട് വാക്സിനുകളിൽ ഏതെങ്കിലും ഒന്ന് രണ്ട് ഡോസും സ്വീകരിച്ച ആളുകൾക്ക് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈൻ നിർബന്ധമില്ല. ഏഴു ദിവസത്തേക്കാണ് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈന്‍. ആറാമത്തെ ദിവസം കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് ഫലം ലഭിക്കുകയാണെങ്കിൽ ക്വാറന്റൈൻ പൂർത്തീകരിക്കാം.

കൂടുതൽ സഊദി വാർത്തകൾക്കും, പ്രധാന ഗൾഫ് വാർത്തകൾക്കും ഗ്രൂപ്പിൽ അംഗമാകാം 👇

https://chat.whatsapp.com/HeJuZfhyNGeE0uQQmahEvh

Most Popular

error: