Saturday, 27 July - 2024

ഫലസ്തീനിൽ ഇസ്റാഈൽ വ്യോമാക്രമണം; കുട്ടികൾ ഉൾപ്പെടെ ഇരുപതിലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ജറൂസലം: മസ്ജിദുൽ അഖ്സയിൽ പ്രാർഥനക്കെത്തിയവർക്ക് നേരെ ഇസ്രഈൽ പട്ടാളത്തിന്റെ വെടിവെപ്പും വ്യോമാക്രമണവും. സൈന്യം നടത്തിയ വ്യാമോക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 20 ആയി. മരിച്ചവരില്‍ ഒമ്പത് കുട്ടികള്‍ ഉള്‍പ്പെടുന്നു. കൊല്ലപ്പെട്ടവരിൽ മൂന്നുപേർ കുട്ടികളാണെന്ന് ദൃക്സാക്ഷികൾ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. ഗസ്സ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങൾക്ക് നേരെ വ്യോമാക്രമണം ആരംഭിച്ചതായി ഇസ്രാഈൽ സൈന്യവും അറിയിച്ചു. ആക്രമണത്തിൽ തങ്ങളുടെ കമാൻഡർ കൊല്ലപ്പെട്ടതായി ഹമാസ് സ്ഥിരീകരിച്ചിട്ടുണ്ട്

‘ഹമാസ് ഇസ്രയേലിന് നേരെ ആക്രമണം നടത്തി. ഇതിനെ തുടർന്ന് ഗസ്സയിലെ സൈനിക ലക്ഷ്യങ്ങൾ ആക്രമിക്കാൻ ഞങ്ങൾ തുടങ്ങിയിട്ടുണ്ട്’ -സൈനിക വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. ഗാസയില്‍നിന്ന് തുടര്‍ച്ചയായി റോക്കറ്റാക്രമണം നടത്തിയതിനാലണ് പ്രത്യാക്രമണമെന്ന് ഇസ്രാഈല്‍ സൈന്യം അവകാശപ്പെട്ടു. അല്‍ അഖ്‌സ കോംപൗണ്ടില്‍നിന്നും ജറൂസലമിലെ മറ്റു കേന്ദ്രങ്ങളില്‍നിന്നും ഇസ്രാഈല്‍ പോലീസ് പിന്മാറണമെന്ന് അന്ത്യാശാസനം നല്‍കിയ ശേഷമായിരുന്നു ഹമാസിന്റെ റോക്കറ്റാക്രമണം.

അതേസമയം, ഫലസ്തീനികൾക്കെതിരായ ഇസ്രായേൽ അതിക്രമം ചർച്ച ചെയ്യാൻ ഖത്തറിൻെറ അധ്യക്ഷതയിൽ അറബ് ലീഗിൻെറ അസാധാരണ മന്ത്രിതല യോഗം ചൊവ്വാഴ്ച ചേരുമെന്ന് അറബ്ലീഗ് ജനറൽ സെക്രട്ടേറിയറ്റ് അറിയിച്ചു. അൽ ഖുദുസിൽ നടക്കുന്ന ഇസ്രാഈൽ ആക്രമണങ്ങൾ ചർച്ച ചെയ്യനായി ചേരുന്ന ഓൺലൈൻ യോഗത്തിൽ അറബ് ലീഗ് രാജ്യങ്ങളുെട വിദേശകാര്യമന്ത്രിമാർ പങ്കെടുക്കും. ഫലസ്തീൻെറ അഭ്യർഥനപ്രകാരമാണ് യോഗം.

സ്ഥിരം ക്ഷണിതാക്കളുടെ യോഗത്തിന് പകരം ഫലസ്തീനിലെ നിലവിലെ സഹാചര്യം കണക്കിലെടുത്താണ് വിദേശകാര്യമന്ത്രിമാർ പങ്കെടുക്കുന്ന തലത്തിലേക്ക് യോഗം മാറ്റിയതെന്ന് അറബ് ലീഗ് അസിസ്റ്റൻറ് സെക്രട്ടറി ജനറൽ ഹസം സാകി പറഞ്ഞു. ഖത്തറിന്റെ അധ്യക്ഷതയിലാണ് യോഗം.

Most Popular

error: