റിയാദ്: ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ ചിലവ് ടിക്കറ്റ് നിരക്കിൽ ഉൾപ്പെടുത്തണമെന്ന് സഊദി സിവിൽ എവിയേഷൻ അറിയിച്ചു. ആഭ്യന്തര മന്ത്രാലയം ഇന്ന് പുറത്തിറക്കിയ പുതിയ നടപടികളിലാണ് ഇക്കാര്യം അറിയിച്ചതത് ചം സഊദിയിതര പൗരന്മാരുടെയും പ്രവേശനത്തിനായി പുതിയ നടപടിക്രമങ്ങളാണ് ഇന്ന് പ്രഖ്യാപിച്ചത്.
യാത്രക്കാർ ക്വാറന്റൈൻ ചിലവുകൾ വഹിക്കണമെന്നും അത് ടിക്കറ്റ് നിരക്കിൽ ഉൾപ്പെടുത്തുമെന്നും രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ എയർലൈനുകളിലേക്കും അയച്ച സർക്കുലറിൽ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ജിഎസിഎ) അറിയിച്ചു.
സഊദി പൗരന്മാരെയോ മറ്റ് ഒഴിവാക്കപ്പെട്ട ആളുകളോ ഒഴികെയുള്ള 8 വയസ്സിനു മുകളിലുള്ള എല്ലാ യാത്രക്കാരും സഊദിയിൽ അംഗീകരിച്ച കൊറോണ വൈറസ് ടെസ്റ്റ് സർട്ടിഫിക്കറ്റുകൾ സമർപ്പിക്കണം. ഇത് ഷെഡ്യൂൾ ചെയ്ത ഫ്ലൈറ്റ് പുറപ്പെടുന്ന 72 മണിക്കൂറിൽ കൂടരുതെന്നും നിർദേശമുണ്ട്.
സഊദി ഇതര യാത്രക്കാർക്കും ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്സിനുകളിൽ ഒന്നിന്റെ മുഴുവൻ ഡോസും ലഭിച്ചവരും ക്വാറന്റൈൻ ഇല്ലാതെ പ്രവേശിക്കാം. എന്നാൽ, ഇവർ അംഗീകൃത വാക്സിൻ സർട്ടിഫിക്കറ്റുകൾ പ്രവേശന സമയത്ത് സമർപ്പിക്കണം. 7 ദിവസത്തേക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ നൽകുന്നതിന് സൗകര്യങ്ങൾ നൽകുന്നതിനു ടൂറിസം മന്ത്രാലയം അംഗീകരിച്ച താമസ സൗകര്യങ്ങളുമായി കരാർ ഒപ്പിടാൻ അതോറിറ്റി എയർ കാരിയറുകളെ ചുമതലപ്പെടുത്തി.
കൂടുതൽ സഊദി വാർത്തകൾക്കും, പ്രധാന ഗൾഫ് വാർത്തകൾക്കും ഗ്രൂപ്പിൽ അംഗമാകാം 👇