Saturday, 14 December - 2024

സഊദിയിൽ എത്തുന്നർക്ക് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ നിർബന്ധം

റിയാദ്: സഊദിയിലേക്ക് വിദേശങ്ങളിൽ നിന്നെത്തുന്നവർക്ക് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ നിർബന്ധമാക്കി. സഊദി ആഭ്യന്തര മന്ത്രാലയമാണ് പുതിയ നിബന്ധനകൾ പുറപ്പെടുവിച്ചത്. വിലക്കില്ലാത്ത രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ നിർബ്ബന്ധമാണെന്നു മന്ത്രാലയം അറിയിച്ചു. എന്നാൽ, ഏതാനും വിഭാഗങ്ങളെ ഇതിൽ നിന്നും ഒഴിയാക്കിയിട്ടുണ്ട്. മെയ് 20 വ്യാഴം മുതലാണ് പുതിയ നിബന്ധന പ്രാബല്യത്തിൽ വരിക.

ആരോഗ്യ മന്ത്രാലയം അംഗീകരിച്ച മുൻകരുതൽ നടപടികൾ സ്വീകരിക്കുന്ന ചില ഗ്രൂപ്പുകളെയാണ് ഇതിൽ നിന്ന് ഒഴിവാക്കുക.

സ്വദേശി പൗരന്മാർ, വാക്‌സിനേഷൻ പൂർത്തിയാക്കിയ സ്വദേശികൾക്കൊപ്പമെത്തുന്ന വീട്ടു ജോലിക്കാർ, വാക്‌സിനേഷൻ സ്വീകരിച്ച യാത്രക്കാർ, ഔദ്യോഗിക നയതന്ത്ര ഉദോഗസ്ഥർ, ഡിപ്ലോമാറ്റിക് വിസ കൈവശമുള്ളവർ, ഡിപ്ലോമാറ്റുകൾ സഊദിയിൽ താമസിക്കുന്ന അവരുടെ കുടുംബങ്ങൾ, വിമാന ജീവനക്കാർ, ആരോഗ്യ മേഖലയിലെ വസ്‌തുക്കൾ വിതരണം ചെയ്യുന്നവർ എന്നിവർക്കാണ് ഇതിൽ ഇളവുകളുള്ളത്.

കര, കടൽ മാർഗ്ഗമെത്തുന്നവരിൽ മുകളിൽ സൂചിപ്പിച്ചവർക്ക് പുറമെ കപ്പൽ ജീവനക്കാർ, എല്ലാ ട്രക്ക് ഡ്രൈവർമാരും അവരുടെ സഹായികൾ എന്നിവർക്കും ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ നിര്ബന്ധമില്ല.

കൂടുതൽ സഊദി വാർത്തകൾക്കും, പ്രധാന ഗൾഫ് വാർത്തകൾക്കും ഗ്രൂപ്പിൽ അംഗമാകാം👇

https://chat.whatsapp.com/HeJuZfhyNGeE0uQQmahEvh

Most Popular

error: