റിയാദ്: കോവിഡ് പ്രതിസന്ധിക്കിടെയും രാജ്യത്തെ വാഹന വിപണി ശക്തമെന്ന് കണക്കുകൾ. അമേരിക്ക ആസ്ഥാനമായുള്ള ഫോകസ് 2 മൂവ് വെബ്സൈറ്റ് ആണ് രാജ്യത്തെ വാഹന വിപണിയിലെ തിരിച്ചു വരവ് റിപ്പോർട്ട് ചെയ്തത്. 2021 ന്റെ ആദ്യ മാസങ്ങളിൽ 140,000 കാറുകളുടെ വിൽപ്പനയാണ് രാജ്യത്തുണ്ടായത്. അറബ് രാജ്യങ്ങളിലെ കാർ വിൽപ്പനയുടെ പട്ടികയിൽ സഊദി അറേബ്യ ഒന്നാം സ്ഥാനം നേടിയതയാണ് കണക്കുകൾ.
2021 ന്റെ ആദ്യ പാദത്തിൽ അറബ് വിപണികളിൽ 397,800 കാറുകൾ വിറ്റതായി യുഎസ് “ഫോക്കസ് 2 മൂവ്” വെബ്‌സൈറ്റ് വെളിപ്പെടുത്തി. 2020 ൽ ഇതേ കാലയളവിനെ അപേക്ഷിച്ച് 4 ശതമാനത്തിലധികമാണ് വർധനവ്.
ഈ കാലയളവിൽ സഊദി അറേബ്യ 140,600 ആയിരം കാറുകളും ഈജിപ്ത് 5800, യുഎഇ 493,00, മോറോക്കോ 44,200, കുവൈത്ത് 27600 കാറുകളുമാണ് വിൽപ്പന നടത്തിയത്.
കൂടുതൽ സഊദി വാർത്തകൾക്കും, പ്രധാന ഗൾഫ് വാർത്തകൾക്കും ഗ്രൂപ്പിൽ അംഗമാകാം 👇