റിയാദ്: പരിഷ്കരിച്ച സഊദി തൊഴിൽ നിയമ സംവിധാനം നിലവിൽ വന്നതിനു ശേഷം ഇത് വരെ അറുപതിനായിരം തൊഴിലാളികൾ സ്പോൺസർഷിപ്പ് മാറിയതായി സഊദി തൊഴിൽ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഓൺലൈൻ തൊഴിൽ കരാർ പ്രകാരമുള്ള പരിഷ്കാരം നിലവിൽ വന്നതോടെ തൊഴിലാളികൾക്ക് നിലവിലുള്ള സ്പോൺസറുടെ അനുമതി ഇല്ലാതെ തന്നെ തൊഴിൽ മേഖല മാറാവുന്ന സംവിധാനം നിലവിൽ വന്നത് ആയിരക്കണക്കിന് തൊഴിലാളികൾക്കാണ് ആശ്വാസമായത്.
തൊഴിലുടമകളുടെ സമ്മതമില്ലാതെ തന്നെ രാജ്യത്തെ തൊഴിൽ ചരിത്രത്തിൽ ആദ്യമായി കഴിഞ്ഞ 56 ദിവസങ്ങളിൽ അറുപതിനായിരത്തിലധികം വിദേശ തൊഴിലാളികൾ നിരവധി സ്ഥാപനങ്ങൾക്കിടയിൽ ജോലി മാറിയതായി തൊഴിൽ സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.
തൊഴിലുടമയുടെ അനുവാദമില്ലാതെ തൊഴിൽ മേഖല മാറാവുന്നതടക്കമുള്ള പരിഷ്കാരങ്ങൾ ഇക്കഴിഞ്ഞ മാർച്ച് പതിനാലിനാണ് നിലവിൽ വന്നത്. മലയാളികൾ അടക്കമുള്ള നിരവധി പേർക്ക് ഇതിനകം തന്നെ ഇതിന്റെ ഫലം അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ട്. നിലവിൽ തൊഴിൽ കരാർ ഒപ്പ് വെക്കാത്തവക്ക് തൊഴിൽ മാറണമെങ്കിൽ, മറ്റൊരു കമ്പനിയിലേക്കോ സ്ഥാപനത്തിലേക്കോ നിബന്ധനകൾ പാലിച്ച് മാറാവുന്നതാണ്.
തൊഴിൽ മാറ്റാത്തെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക.👇