Saturday, 27 July - 2024

അന്താരാഷ്ട്ര യാത്രകളിൽ അകലം പാലിക്കാൻ സീറ്റുകൾ ഒഴിവാക്കുമോ? സഊദിയ പ്രതികരണം ഇങ്ങനെ

റിയാദ്: അന്താരാഷ്ട്ര വിമാനങ്ങളിൽ യാത്രക്കാർക്കിടയിൽ ഒഴിഞ്ഞ സീറ്റുകളൊന്നും അവശേഷിക്കില്ലെന്ന് സഊദി എയർലൈൻസിൻറെ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ അഫയേഴ്സ് ഡയറക്ടർ എൻജി: അബ്ദുല്ല അൽ ഷഹറാനി വിശദീകരിച്ചു.

അന്താരാഷ്ട്ര എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ ഈ ആശയം അംഗീകരിക്കുന്നില്ല. കാരണം, ഇത് സുരക്ഷ വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നില്ലെന്ന് മാത്രമല്ല, മറിച്ച് ടിക്കറ്റ് വിലയിൽ വർദ്ധനവിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

മാസ്ക് ധരിക്കുന്നതും ആവശ്യമായ ആരോഗ്യ മുൻകരുതൽ പാലിക്കുന്നതും ഉൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ പാലിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു.

Most Popular

error: