Sunday, 10 December - 2023

സഊദിയിൽ ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ ആഹ്വാനം

റിയാദ്: സഊദിയിൽ ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ സുപ്രീം കോടതി ആഹ്വാനം ചെയ്തു. റമദാൻ 29 പൂർത്തിയാകുന്ന മെയ് പതിനൊന്ന് ചൊവ്വാഴ്ച വൈകീട്ട് മാസപ്പിറവി നിരീക്ഷിക്കാനാണ് നിർദേശം. ശവ്വാൽ മാസപ്പിറവി ദർശിച്ചാൽ ഹിജ്‌റ കമ്മിറ്റിയെ അറിയിക്കണം.

അടുത്തുള്ള കോടതിയിലോ ഉത്തരവാദപ്പെട്ടവരെയോ വിവരം അറിയിച്ച് സാക്ഷ്യപ്പെടുത്താവുന്നതാണ്. കമ്മിറ്റിക്ക് ബോധ്യപ്പെടുന്നതനുസരിച്ച് സുപ്രീം കോടതി മാസപ്പിറവി പ്രഖ്യാപിക്കും.

Most Popular

error: