മാളുകളിലും ഷോപ്പിംഗ് കേന്ദ്രങ്ങളിലും പ്രത്യേക നിരീക്ഷണ പദ്ധതികൾ പ്രഖ്യാപിച്ചു

0
946

റിയാദ്: രാജ്യത്തെ മാളുകളിലും ഷോപ്പിംഗ് കേന്ദ്രങ്ങളിലും പ്രത്യേക നിരീക്ഷണ പദ്ധതികൾ പ്രഖ്യാപിച്ചു. വാണിജ്യ കേന്ദ്രങ്ങളുടെയും പൊതു വിപണികളുടെയും ഒത്തുചേരലുകൾ കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനം വാണിജ്യ മന്ത്രാലയമാണ് വെളിപ്പെടുത്തിയത്. ഭക്ഷ്യവസ്തു വിപണികൾ എന്നിവിടങ്ങളിലും പ്രത്യേക നിരീക്ഷണങ്ങൾ ഏർപ്പെടുത്തി.

ഭക്ഷണ പാനീയങ്ങൾ നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ നിന്ന് മാത്രമായിരിക്കുക. പാനീയങ്ങളും ഭക്ഷണവും ചുറ്റിനടന്ന് ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്. കുട്ടികളാണെങ്കിൽ പോലും ഇതിന് വിലക്കുണ്ടെന്ന് എടുത്ത് പറഞ്ഞു.

തൊഴിലാളികളെ ഒഴികെ നൂറിലധികം ആളുകളുടെ ശേഷി നിയന്ത്രിക്കുന്നതിന് തവക്കൽന ആപ്ലിക്കേഷൻ സേവനം ഉപയോഗിക്കണം. സേവനം തടസ്സപ്പെടുന്ന സാഹചര്യത്തിൽ, ശേഷി അനുസരിച്ച് സന്ദർശകരുടെ എണ്ണം നിയന്ത്രിക്കുന്നതിന് മാനേജ്മെന്റ് ഫലപ്രദമായ രീതി കൈക്കൊള്ളണം. തവക്കൽന കർശനമായും നടപ്പാക്കണം. ഇതിലെ അപ്‌ഡേറ്റുകൾ കൃത്യമായി പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നും നിർദേശമുണ്ട്.

മാളുകളുടെയും കോംപ്ലക്സുകളുടെയും , പ്രവേശന കവാടങ്ങളിൽ താപനില അളക്കാനുള്ള സംവിധാനങ്ങൾ ഉള്ളതിനാൽ പിന്നീട് ഓരോ ഷോപ്പുകളിലും ഇത് നിർബന്ധമില്ലെന്നും മന്ത്രാലയം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here