Sunday, 6 October - 2024

കൊവിഡ് രൂക്ഷം: ഇന്ത്യയിൽ കുടുങ്ങിയ പൗരന്മാരെ സഊദി അറേബ്യ തിരിച്ചെത്തിക്കുന്നു

ന്യൂഡൽഹി: ഇന്ത്യയിൽ കുടുങ്ങിയ പൗരന്മാരെ രാജ്യത്തേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമം സഊദി അറേബ്യ തുടങ്ങി. നിലവിൽ ഇന്ത്യയിലുള്ള തങ്ങളുടെ പൗരന്മാരെ സ്വദേശത്തേക്ക് തിരിച്ചെത്തിക്കാനുള്ള പ്രത്യേക പദ്ധതിയാണ് ആരംഭിച്ചത്. ഇന്ത്യയിലെ നിലവിലെ രൂക്ഷമായ കൊവിഡ് വൈറസ് ഭീതിയെ തുടർന്നാണ് നടപടി. ആദ്യ രക്ഷാപ്രവർത്തന വിമാനം ന്യൂഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ നിന്നും സഊദിയിലേക്ക് തിരിച്ചു.

കൊവിഡ് ആദ്യ ഘട്ടത്തിൽ നേരത്തെയും ഇന്ത്യയുൾപ്പെടെ വിദേശങ്ങളിൽ കുടുങ്ങിയ പൗരന്മാരെ സഊദി അറേബ്യ തിരിച്ചെത്തിച്ചിരുന്നു.

Most Popular

error: