മസ്കറ്റ്: ഒമാനിൽ കൊവിഡ് രക്തസാക്ഷിയായി ഒരു സ്റ്റാഫ് നേഴ്സ് കൂടി മരണപ്പെട്ടു. ഒമാനിലെ റുശ്താഖ് ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്‌സ് ആയി ജോലി ചെയ്തു വന്നിരുന്ന കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിനി രമ്യ റജുലാൽ ആണ് മരണപ്പെട്ടത്. കൊവിഡ് ബാധിതയായി വെൻ്റിലേറ്റർ സഹായത്തോടെ കഴിഞ്ഞ ഏതാനും ആഴ്ചകളായി ജീവൻ നിലനിർത്താനുള്ള ശ്രമത്തിലായിരുന്നു എന്നാൽ, മരണപ്പെടുകയായിരു.
കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ സ്റ്റാഫ് നേഴ്സായി സേവനമനുഷ്ടിച്ചിട്ടുണ്ട്. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ റജുലാൽ ആണ് ഭർത്താവ്. ഒരു മകളുണ്ട്.