റിയാദ്: ഈ മാസം പതിനേഴിന് അന്താരാഷ്ട്ര വിമാന സർവ്വീസ് വിലക്കുകൾ നീക്കാനിരിക്കെ സ്വദേശികൾക്ക് നിർദേശങ്ങളുമായി സഊദി പാസ്സ്‌പോർട്ട് വിഭാഗം. സഊദിയിൽ നിന്ന് യാത്ര ചെയ്യാനുദ്ദേശിക്കുന്നവർ നിർദേശങ്ങൾ പൂര്ണമായും പാലിക്കണമെന്ന് പാസ്സ്‌പോർട്ട് വിഭാഗം അറിയിച്ചു.
അറബ് രാജ്യങ്ങളിലേക്ക് പോകുന്ന യാത്രക്കാരുടെ പാസ്പോർട്ട് കാലാവധി മൂന്ന് മാസത്തിലധികവും മറ്റു രാജ്യങ്ങളിലെക്ക് പോകുന്നവരുടെ പാസ്‌പോർട്ടുകൾ ആറു മാസത്തിലധികവും ഉണ്ടായിരിക്കണമെന്ന് നിർദേശമുണ്ട്. കൂടാതെ, പാസ്‌പോർട്ടിലെ പേരുകളും അഡ്രസുകളും വ്യക്തമായി കാണുന്ന നിലയിലായിരിക്കണം, യാത്ര പോകുന്ന രാജ്യങ്ങളിലെ വിസ അടക്കമുള്ള നടപടികൾ, ആരോഗ്യ നടപടികൾ എന്നിവ പാലിക്കണം. ദേശീയ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചുള്ള യാത്ര അനുവദിക്കില്ലെന്നും നേരത്തെയുള്ള വിലക്ക് ഇപ്പോഴും നില നിൽക്കുന്നുണ്ടെന്നും പാസ്പോർട്ട് ഉപയോഗിച്ച് മാത്രമേ യാത്ര അനുവദിക്കൂവെന്നും പാസ്പോർട്ട് വിഭാഗം അറിയിച്ചു.