ബീഷ-ഖമീസ് മുശൈത്ത് റോഡിൽ ഇന്ന് (ഞായറാഴ്‌ച) രാവിലെ നടന്ന അതിദാരുണമായ വാഹനാപകടത്തിൽ നാല് വിദ്യാർത്ഥിനികൾക്ക് ദാരുണാന്ത്യം.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അഞ്ചാമത്തെ വിദ്യാർത്ഥിനിയെ ആവശ്യമായ ചികിത്സ നൽകുന്നതിനായി ബീഷയിലെ കിംഗ് അബ്ദുള്ള ആശുപത്രിയിലേക്ക് മാറ്റി.
അപകടവിവരം അറിഞ്ഞ ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ, റെഡ് ക്രസന്റ്, സിവിൽ ഡിഫൻസ് എന്നിവയുടെ യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ബീഷ പ്രവിശ്യയിലേക്കുള്ള യാത്രക്കിടെയാണ് വിദ്യാർത്ഥിനികൾ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടത്. സംഭവത്തിൽ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായി പോലീസ് അറിയിച്ചു.





