റിയാദ്: സഊദിയിൽ നിന്നുള്ള വിദേശ യാത്രാ വിലക്കുകൾ മെയ് പതിനേഴിന് നീക്കാനിരിക്കെ ഇന്ന് സുപ്രധാന വാർത്താ സമ്മേളനം നടക്കുമെന്ന് സഊദി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിവിധ മന്ത്രാലയ പ്രതിനിധികളും വകുപ്പ് പ്രതിനിധികളും പങ്കെടുക്കുന്ന വാർത്താ സമ്മേളനത്തിൽ സഊദിയിൽ നിന്നുള്ള അന്താരാഷ്ട്ര വിമാന വിലക്കുകൾ സംബന്ധിച്ച നിലപാടുകൾ വ്യക്തമാക്കും. യാത്രാസംബന്ധമായ വിവരങ്ങൾ സഊദി സിവിൽ ഏവിയേഷൻ അതോറിറ്റി വക്താവ് ഇബ്‌റാഹീം അൽ റുസ വിശദീകരിക്കും. സ്വദേശികൾക്കും വിദേശികൾക്കുമുള്ള പുതിയ യാത്രാ മാർഗ്ഗ നിർദേശങ്ങൾ, വിമാനത്താവളങ്ങളിലെ ആരോഗ്യ പ്രോട്ടോകോളുകൾ വിമാനത്താവളങ്ങളിലെ യാത്രകൾ വാക്‌സിൻ കേന്ദ്രങ്ങൾ എന്നിവയെകുറിച്ചെല്ലാം വെളിപ്പെടുത്തും. യാത്രാ വിലക്ക് സംബന്ധമായ രാജ്യങ്ങളും ഇന്ന് വെളിപ്പെടുത്തുമെന്നാണ് കരുതുന്നത്.
കൂടാതെ, സഊദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി രാജ്യത്തെ നിലവിലെ വൈറസ് സംബന്ധമായ വിശകലങ്ങളും, റമദാനിലെ ഉംറ തീർത്ഥാടനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സഊദി ഹജ്ജ് ഉംറ മന്ത്രാലയ വക്താവ് എഞ്ചിനീയർ ഹിശാം സഈദ്, തൊഴിലെ മേഖലയിലെയും ലേബർ കാംപുകളിലെയും ഉൾപ്പെടെയുള്ള രാജ്യത്തെ വൈറസ് നിയമ ലംഘനങ്ങൾ, വിശകലനങ്ങൾ എന്നിവ മുനിസിപ്പൽ ആൻഡ് റൂറൽ അഫയേഴ്‌സ് ആൻഡ് ഹൗസിങ് അണ്ടർ സിക്രട്ടറി എഞ്ചിനീയർ അഹ്‌മദ് അൽ ഖത്താൻ, ട്രാവൽ ഇൻഷുറൻസ് സംബന്ധമായ വിവരങ്ങൾ പങ്കു വെക്കുന്നതിന് ആരോഗ്യ ഇൻഷുറൻസ് കൗൺസിൽ വക്താവ് ഉസ്‌മാൻ അൽ ഖസബി തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുക്കും.
സുപ്രധാന വിവരങ്ങൾ അപ്പപ്പോൾ തന്നെ മലയാളം പ്രസിൽ അപ്‌ഡേറ്റ് ചെയ്യപ്പെടുന്നതായിരിക്കും.
കൂടുതൽ സഊദി വാർത്തകൾക്കും പ്രധാന ഗൾഫ് വാർത്തകൾക്കും ഗ്രൂപ്പിൽ അംഗമാകാം