ദമാം: ഒരാഴ്ച മുമ്പ് നാട്ടിൽ നിന്നും അവധി കഴിഞ്ഞു ബഹ്‌റൈൻ വഴി മടങ്ങിയെത്തിയ കൊണ്ടോട്ടി കുഴിമണ്ണ സ്വദേശി അല്‍ഖോബാറിൽ നിര്യാതനായി. പുളിയക്കോട് ആക്കപറമ്പിൽ സ്വദേശി പുതിയ വളപ്പില്‍ ആലിക്കുട്ടിയുടെയും ഖദീജയുടെയും മകന്‍ മുഹമ്മദ് ബഷീറാണ് (50) താമസ സ്ഥലത്ത് വച്ച് ഹൃദയഘാതം മൂലം ശനിയാഴ്ച ഉച്ചയോടെ മരണപ്പെട്ടത്. അവധിക്ക് നാട്ടില്‍ പോയി കൊവിഡ് പ്രതിസന്ധിമൂലം ഒരു വര്‍ഷമായി തിരികെ മടങ്ങാന്‍ കഴിയാതിരുന്ന ബഷീര്‍ ഇക്കഴിഞ്ഞ ഏപ്രില്‍ പകുതിയോടെ
ബഹറൈനില്‍ എത്തി ഇക്കഴിഞ്ഞ ആഴ്ചയാണ് അല്‍ഖോബാറില്‍ എത്തിയത്.
സക്കീനയാണ് ഭാര്യ. വിദ്യാര്‍ഥികളായ അഷ്ഫാഖ് മുഹമ്മദ്, സിതാര, അശ്മില്‍ മുഹമ്മദ് എന്നിവര്‍ മക്കളാണ്. ദമാം മെഡിക്കല്‍ ടവര്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം സ്പോണ്‍സറുടെ സഹായത്തോടെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ഖബറടക്കം നടത്തുന്നതിന് വേണ്ടി ഇഖ്ബാല്‍ ആനമങ്ങാടിന്‍റെ നേതൃത്വത്തില്‍ അല്‍ഖോബാര്‍ കെഎംസിസി വെല്‍ഫയര്‍ വിഭാഗം രംഗത്തുണ്ട്.