ജിദ്ദ: കാസർഗോഡ് സ്വദേശിയെ ജിദ്ദയിൽ നിന്ന് കാണാതായതായി സുഹൃത്തുക്കൾ. ജിദ്ദയിലെ താലാ ക്ലിനിക്കിൽ ജോലി ചെയ്തു വന്നിരുന്ന കാസർഗോഡ് സ്വദേശി ഖാസിം ബന്ധിയോട് ആണ് ഏറെ ദിവസമായി കാണാതായിരിക്കുന്നത്. ഏപ്രിൽ മുപ്പതിന് വെള്ളിയാഴ്ച രാവിലെ പത്തര മണിക്ക് റൂമിൽ നിന്ന് പുറത്തേക്ക് പോയ ഇദ്ദേഹം ഇത് വരെ തിരിച്ചെത്തിയിട്ടില്ലെന്ന് സുഹൃത്തുക്കൾ അറിയിച്ചു. മൊബൈൽ റൂമിൽ തന്നെ വെച്ച് പള്ളിയിലേക്കായാണ് പുറത്തിറങ്ങിയത്.
ജിദ്ദ കെഎംസിസി കാസർഗോഡ് കമ്മിറ്റി നേതാക്കൾ ഉൾപ്പെടെയുള്ളവർ ആശുപത്രിയിൽ അടക്കം അന്വേഷണം നടത്തിയെങ്കിലും ഇത് വരെ ഒരു വിവരവും ലഭിച്ചിട്ടില്ല. വല്ല വിവരവും ലഭ്യമാകുന്നവർ ജിദ്ദ കെഎംസിസി നേതാക്കളുമായോ 0599529759, 0502901179 എന്ന നമ്പറിലോ അറിയിക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.