ജിദ്ദ: ജീവിത വിജയത്തിന്ന് കാരണ മായിത്തീരുക മനുഷ്യന്റെ അവസാന കാല കർമ – വിശ്വാസ ഫലങ്ങളിലൂടെ യായിരിക്കുമെന്നും, കഴിഞ്ഞു പോയ കാലവും കർമ്മവുമല്ല മറിച്ചു ജീവിതാന്ത്യത്തിലെ കർമ ഫലമായിരിക്കും ഓരോരുത്തരുടെയും വിജയത്തിന്ന് നിദാനമാവുക എന്നും വാഗ്മിയും പണ്ഡിതനുമായ എം. അബ്ദുറഹ്മാൻ സലഫി ഉൽബോധി പ്പിച്ചു. ജിദ്ദഇന്ത്യൻ ഇസ്ലാഹി സെന്ററിൽ ‘വരാനിരിക്കുന്ന താണ് കഴിത്തതിനേക്കാൾ പ്രധനം’ എന്ന വിഷയത്തെ കുറിച്ച് വാരാന്ത്യ ഓൺലൈൻ ക്ലാസ്സിൽ പങ്കെടുത്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.
മനുഷ്യൻ വ്യത്യസ്തമായ അവസ്ഥകളിലൂടെ യാണ് കടന്നുപോയി കൊണ്ടിരിക്കുന്നത്, ആരോഗ്യം നഷ്ടപ്പെട്ടവർ, രോഗികൾ, യാത്രക്കാർ എന്നിങ്ങനെ പലതരക്കാർ എന്നാൽ എല്ലാവർക്കും ഹിതകരമായ രൂപത്തിലാണ് നോമ്പിനെ സ്രഷ് ടാവ് എളുപ്പമാക്കി കൊടുത്തിട്ടുള്ളത്. രോഗികളുടെ പ്രായശ്ചിത്തം, പാവപ്പെട്ടവർക്ക് ഒരു ദിവസത്തെ ഭക്ഷണം നൽകി കൊണ്ടും യാത്രക്കാരന് തനിക്ക് സൗകര്യമുള്ള മറ്റൊരു ദിവസത്തേക്ക് ഉപവാസം അനുഷ്ഠിക്കുവാനും സ്രഷ്ടാവ് അനുവാദം നൽകി എന്നുള്ളത് മനസ്സിന്ന് ആശ്വാസം നൽകുന്ന സ്രഷ്ടാവിന്റെ വലിയ കാരുണ്യമാണ്.
റമദാനിലെ അവസാനത്തെ പത്തിലെ ഒറ്റപ്പെട്ട നിർണയിക്കപ്പെട്ട രാവുകളിൽ ആയിരം മാസത്തേക്കാൾ പ്രതിഫലം ലഭിക്കുന്ന പുണ്യമുള്ള ദിനങ്ങളായി കണക്കാക്കപ്പെട്ടിട്ടുണ്ട്. ആ മഹത്തായ സൗഭാഗ്യം നേടിയെടുക്കുവാൻ വിശ്വാസി സമൂഹം തയ്യാറാകേണ്ടതുണ്ട്. പ്രവാചകൻ റമദാനിലെ അവസാനത്തെ പത്ത് നാളുകളിൽ പള്ളിയിൽ ഭജനമിരിക്കാറുണ്ടായിരുന്നു. ഖുർആൻ ഓതുകയും നമസ്കാരം ദീർഘിപ്പിക്കുകയും പശ്ചാതാപം പ്രകടിപ്പിക്കുകയും പാപമോചനത്തിന് വേണ്ടി കേഴുകയും ചെയ്തിരുന്നു.
ദാനധർമ്മങ്ങൾ കൊടുക്കുവാൻ അദ്ദേഹം നിർദ്ദേശിക്കുകയും അടിച്ചു വീശുന്ന കാറ്റിനെ പോലെ പ്രവാചകൻ ദാനധർമ്മം കൊടുക്കുകയും ചെയ്തിരുന്നു. റമളാനിൽ സക്കാത്ത് നൽകുന്നത് ഇരട്ടി പുണ്യം ലഭിക്കുന്ന കാര്യമാണ്. സമൂഹത്തിൽ ദാരിദ്ര്യം നിർമാർജനം ചെയ്യാനും യാചന ഒഴിവാക്കുവാനും സക്കാത്ത് പ്രേരകമായി വർത്തിക്കുന്നു. ഇത് സമൂഹത്തിൽ വ്യാപകമാക്കുകയും അങ്ങിനെ പരലോക മോക്ഷത്തോ ടൊപ്പം ദാരിദ്ര്യം ഇല്ലാതാകുവാനും സാധിക്കുമെന്നും സലഫി ഉൽബോധിപ്പിച്ചു ഖുർആൻ,ഹദീസ് വചനങ്ങളോടൊപ്പം അറബി കവിത യും ശകലങ്ങളും അടങ്ങിയ സലഫിയുടെ പ്രഭാഷണം സദസ്യർക്ക് ഊർജവും നവോന്മേഷവും നൽകി.
ഇസ്ലാഹി സെന്റർ സെക്രട്ടറി ശിഹാബ് സലഫി സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് അബ്ബാസ് ചെമ്പൻ അധ്യക്ഷം വഹിക്കുക യും ഉപദേശക സമിതി അംഗം അബ്ദുൽ അസീസ് സ്വലാഹി നന്ദിയും പറഞ്ഞു