Thursday, 19 September - 2024

സഊദിയിലേക്കുള്ള വിസ സ്റ്റാമ്പിങ് വീണ്ടും നിർത്തി വെച്ചു

മുംബൈ: സഊദിയിലേക്കുള്ള വിസ സ്റ്റാമ്പിങ് വീണ്ടും നിർത്തിവെച്ചതായി മുംബൈയിലെ സഊദി കോൺസുലേറ്റ് അറിയിച്ചു. നിലവിലെ ഇന്ത്യയിലെ രൂക്ഷമായ കൊവിഡ് സാഹചര്യത്തെ തുടർന്നാണ് നടപടികൾ. മെയ് ആറ് മുതൽ ചില വിസ കാറ്റഗറികൾ ഒഴികെ സ്റ്റാമ്പിങ് ഉണ്ടാകുകയില്ലെന്ന് കോണ്സുലേറ്റ് ട്രാവൽസ് ഏജൻസികളെ അറിയിച്ചു.

എന്നാൽ, ആരോഗ്യ പ്രവർത്തകർ അവരുടെ ആശ്രിതർ, ഡിപ്ലോമാറ്റുകൾ അവരുടെ ആശ്രിതർ, ഗവണ്മെന്റ്റ് സന്ദർശനം എന്നിവർക്കുള്ള വിസ സ്റ്റാമ്പിങ് പഴയപടി തുടരും. മറ്റു കാറ്റഗറി വിസ സ്റ്റാമ്പിങ് ഉടൻ പുനഃരാരംഭിക്കുമെന്നും തിയ്യതി അറിയിക്കുമെന്നും സർക്കുലറിൽ അറിയിച്ചു.

Most Popular

error: