ദമാം: കിഴക്കൻ സഊദിയിലെ ദമാമിൽ മലയാളി യുവാവ് കൊവിഡ് ബാധയേറ്റ് മരണപ്പെട്ടു. കൊച്ചി മട്ടാഞ്ചേരി മുസ്‌ലിയാർ കളത്തിൽ നിസാർ അബ്ദള്ളകുട്ടി (36) ആണ് ദമാം സെൻട്രൽ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്.
കൊവിഡ് ബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു. രണ്ടാഴ്ച മുമ്പാണ് ഇവിടെ അടിയന്തിര വിഭാഗത്തിൽ ചികിത്സ തേടിയെത്തിയത്.