റിയാദ്: സഊദി തലസ്ഥാന നഗരിയായ റിയാദിൽ മലയാളി ഷോക്കേറ്റ് മരണപ്പെട്ടു. മലപ്പുറം വെട്ടത്തൂര്‍ പുത്തന്‍കോട്ട് കുട്ടാട്ടുപറമ്പില്‍ സഫീര്‍ (44) ആണ് ഷോക്കേറ്റ് മരിച്ചത്. മജ്മയിൽ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു.
മൊയ്തുട്ടി മാസ്റ്റര്‍- ഇയ്യാത്തുട്ടി ദമ്പതികളുടെ മകനാണ്. ഫസീലയാണ് ഭാര്യ. മൂന്നു മക്കളുണ്ട്. കിംഗ് ഖാലിദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ റിയാദ് ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തകരായ നവാസ് കണ്ണൂര്‍, മുജീബ് കായംകുളം, ബന്ധുക്കളായ നജീബ്, സാബിര്‍ എന്നിവര്‍ രംഗത്തുണ്ട്.