റിയാദ്: പ്രിൻസ് മുഹമ്മദ് ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്ന തൃശൂർ മയ്യന്നൂർ സ്വദേശി വയലിപ്പാടത്ത് മുഹമ്മദ് അബ്ബാസ് (67) മരണപ്പെട്ടു. വയലിപ്പാടത്ത് മുഹമ്മദ്- ബീവി ദമ്പതികളുടെ മകനാണ്. മകൻ നൗഫൽ ജിദ്ദയിൽ ജോലി ചെയ്യുന്നുണ്ട്. റംലയാണ് ഭാര്യ. മറ്റു മക്കൾ: നബീന, അൻഫീല, നസീബ.
നടപടി ക്രമങ്ങളുമായ് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ്, പുളിക്കൽ ജെംഷീർ മഞ്ചേരി, ഹാഷിം കോട്ടക്കൽ, എന്നിവർ രംഗത്തുണ്ട്. നടപടിക ക്രമങ്ങൾ പൂർത്തീകരിച്ചു കബറടക്കം റിയാദിൽ നടത്തും.