കോഴിക്കോട്: ഒഐ സി സി സഊദി നാഷണൽ പ്രസിഡന്റ് പി എം നജീബ് (55 ) നാട്ടില്‍ നിര്യാതനായി. ദമാമിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പൊതു രംഗത്തെ സജീവ സാന്നിധ്യമായ ഇദ്ദേഹം കഴിഞ്ഞ രണ്ടാഴ്ചയായി ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് കോഴിക്കോട് ഇഖ്‌റ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു.
കഴിഞ്ഞ മൂന്നര പതിറ്റാണ്ടു കാലമായി ദമാമിൽ പ്രവാസിയായ ഇദ്ദേഹം കോണ്‍ഗ്രസ് അനുകൂല പ്രവാസി സംഘടനാ രൂപീകരിക്കുന്നതില്‍ നേതൃത്വപരമായ പങ്കു വഹിച്ചിരുന്നു. കോണ്‍ഗ്രസ് മുൻ കാല നേതാവായ സാദിരിക്കോയയുടെ രണ്ടാമത്തെ മകനായ ഇദ്ദേഹം സഹോദരനും നിയസഭാ തെരഞ്ഞെടുപ്പില്‍ ബേപ്പൂരിലെ യു ഡി എഫ് സ്ഥാനാർഥിയായ പി എം നിയാസിന്റെ തെരെഞ്ഞെടുപ്പ് പ്രവർത്തനിങ്ങളിൽ സജീവമായി പ്രവർത്തിച്ചിരുന്നു.
മകളുടെ വിവാഹത്തിനായി നാട്ടിൽ പോയ അദ്ദേഹം കൊറോണ ബാധിതനായി ന്യുമോണിയയതിനെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി കോഴിക്കോട് ഇഖ്‌റ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
മികച്ച സാമൂഹ്യപ്രവർത്തകനായ അദ്ദേഹത്തിന്റെ മരണം സഊദിയിലെ പ്രവാസലോകത്തിന് വലിയൊരു നഷ്ടമാണ്.
ഭാര്യ: സീനത്ത്, മക്കള്‍: സന നജീബ് , സഅദ് നജീബ്