Saturday, 27 July - 2024

കുവൈത്തിൽ കൊവിഡ് വാക്‌സിൻ സ്വീകരിക്കാത്തവർക്ക് യാത്രാ നിരോധനം

കുവൈത് സിറ്റി: കൊവിഡ് വാക്‌സിൻ കുത്തിവെപ്പ് എടുക്കാത്തവർക്ക് കുവൈത് യാത്രാ നിരോധനം ഏർപ്പെടുത്തി. കുവൈത് ക്യാബിനെറ്റിന്റേതാണ് തീരുമാനം. കൊവിഡ് വാക്‌സിൻ കുത്തിവെപ്പ് എടുക്കാത്ത സ്വദേശികളെ രാജ്യം വിടാൻ അനുവദിക്കില്ലെന്ന് ക്യാബിനറ്റ് തീരുമാനം വ്യക്തമാക്കിയ കുവൈത് ഇൻഫർമേഷൻ മന്ത്രാലയം അറിയിച്ചു. മെയ് 22 മുതലാണ് തീരുമാനം പ്രാബല്യത്തിൽ വരിക.

വാക്സിനേഷൻ സ്വീകരിക്കാൻ യോഗ്യതയില്ലാത്ത പ്രായത്തിലുള്ളവർക്ക് ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതര രാജ്യങ്ങളിൽ കുവൈത്തിലേക്ക് പ്രവേശിക്കുന്നത് നിരോധിച്ച മുൻ നിർദേശം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

കുവൈത്തിൽ പുതിയ പ്രതിദിന കൊവിഡ്-19 കേസുകൾ ഈ വർഷം കുത്തനെ ഉയർന്നിട്ടുണ്ട്. ഇപ്പോൾ പ്രതിദിനം 1,300 നും 1,500 നും ഇടയിലാണ് കേസുകൾ കണ്ടെത്തുന്നത്. ആകെ 276,500 കേസുകൾ കുവൈത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Most Popular

error: