Saturday, 27 July - 2024

സമസ്ത പൊതു പരീക്ഷ: ജിസാനിൽ നൂറുമേനി വിജയം

ജിസാൻ: സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോർഡ് ഏപ്രിൽ രണ്ട്, മൂന്ന് തിയ്യതികളിൽ നടത്തിയ പൊതു പരീക്ഷയിൽ അഞ്ച്, ഏഴ് ക്ലാസുകളിൽ പരീക്ഷ എഴുതിയ ജിസാനിലെ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ച് ജിസാനിൽ സമസ്‌ത മദ്രസ നൂറ് മേനി വിജയം നേടി. ഡിസ്റ്റിംഗ്ഷൻ ,ഫസ്റ്റ് ,മാർക്കോടെയാണ് ഉജ്ജ്വല വിജയം നേടിയത്. ഉന്നത വിജയം നേടിയവർ: ക്ലാസ് അഞ്ച്: ഫാതിമ സുഹ വെളിയമ്പ്രം (ഡിസ്റ്റിങ്ഷൻ), മുഹമ്മദ് റുശൈദ് പാലത്തോൾ, അബ്ദുല്ല റാശിദ് തലശ്ശേരി (ഫസ്റ്റ് ക്ലാസ് ). ക്ലാസ് ഏഴ്: മുഹമ്മദ് സ്വാലിഹ് പി വളമംഗലം, സുൽതാൻ വി പൂക്കോട്ടൂർ (ഡിസ്റ്റിങ്ഷൻ) മുഹമ്മദ് സഹദ് കണ്ണൂർ, സാമിയ സക്കീർ സി താഴക്കോട് (ഫസ്റ്റ് ക്ലാസ്).

ഉന്നത വിജയം കരസ്ഥമാക്കി അഭിമാനമായ വിദ്യാർത്ഥികളെയും ഇതിന് വഴികാട്ടിയായ ഉസ്താദുമാരെയും സമസ്‌ത ഇസ്‌ലാമിക് സെന്റർ ജിസാൻ സെൻട്രൽ കമ്മിറ്റി അഭിനന്ദിച്ചു. മുസ്തഫ ദാരിമി മേലാറ്റൂർ അധ്യക്ഷത വഹിച്ചു. പി എ സലാം പെരുമണ്ണ ബദ്റ് അനുസ്മരണ പ്രഭാഷണം നടത്തി. ബീരാൻ ഫൈസി പുത്തനഴി പ്രാർത്ഥനക്ക് നേതൃത്വം നൽകി. ഗഫൂർ വാവൂർ, മുസാഫർ മുക്കം, സ്വാലിഹ് ചെമ്മാട് സംസാരിച്ചു. അനീസ് വെള്ളേരി സ്വാഗതവും അക്ബർ പറപ്പൂർ നന്ദിയും പറഞ്ഞു.

Most Popular

error: