റിയാദ്: മെയ് പതിനേഴ് മുതൽ സഊദിയിൽ നിന്ന് അന്താരാഷ്ട്ര വിമാന സർവ്വീസുകൾ പുനഃരാംഭിക്കുമെന്നും ഒരുക്കങ്ങൾ പൂർത്തിയായതായും സഊദി ദേശീയ വിമാന കമ്പനിയായ സഊദി എയർലൈൻസ് അറിയിച്ചു. എന്നാൽ, ആഭ്യന്തര മന്ത്രാലയം യാത്രാ വിലക്ക് പിൻവലിക്കുമെങ്കിലും നേരത്തെ വിലക്കുള്ള രാജ്യങ്ങളിലേക്കും തിരിച്ചും സർവ്വീസുകൾ ഉണ്ടാകുകയില്ലെന്നും വിലക്ക് അതെ പടി നില നിൽക്കുമെന്നും സഊദിയ വ്യക്തമാക്കി.
വിവിധ രാജ്യങ്ങളിലെ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ടു രാജ്യത്തെ പ്രത്യേക അതോറിറ്റി കൈകൊണ്ട വിമാന യാത്രാ വിലക്ക് തീരുമാനം അതേ പടി നില നിൽക്കുമെന്നും കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം കൈകൊണ്ട തീരുമാനം ഈ രാജ്യങ്ങൾക്ക് ബാധകമല്ലെന്നും കമ്പനി അറിയിച്ചു.
ഏറ്റവും ഒടുവിലായി സഊദി അധികൃതർ ഫെബ്രുവരിയിൽ ഏർപ്പെടുത്തിയ വിലക്കിൽ ഇന്ത്യ ഉൾപ്പെടെ ഇരുപത് രാജ്യങ്ങളാണ് ഉൾപ്പെട്ടിലുള്ളത്. ഈ വിലക്ക് ഇപ്പോഴും അതേ പടി നില നിൽക്കുകയാണ്. എങ്കിലും ഇതിൽ യു എ ഇ ഉൾപ്പെടെയുള്ള രാജ്യങ്ങളെ ഒഴിവാക്കുമോയെന്നാണ് പ്രവാസികൾ ഉറ്റു നോക്കുന്നത്.
കൂടുതൽ സഊദി, പ്രധാന ഗൾഫ് വാർത്തകൾക്ക് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. 👇