മസ്‌കറ്റ്: രാജ്യത്ത് വൈറസ് വ്യാപനം ഉയർന്നതോടെ നിയന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനം. ഇതിൻറെ ഭാഗമായി മെയ് 8 മുതൽ മെയ് 15വരെ വാണിജ്യ പ്രവർത്തനങ്ങൾ പൂർണമായും നിർത്തിവെക്കാനും കർഫ്യൂ സമയം വൈകുന്നേരം ഏഴുമുതൽ രാവിലെ നാലുവരെയാക്കാനും തീരുമാനമായി. ഒമാൻ സുപ്രീംകമ്മിറ്റി യുടേതാണ് തീരുമാനം. നിലവിൽ രാത്രി ഒമ്പതു മുതൽ രാവിലെ നാലു വരെയാണ് കർഫ്യൂ.
ഭക്ഷ്യകടകൾ, എണ്ണ പമ്പുകൾ, ആരോഗ്യ ക്ലിനികുകളും ആശുപത്രികളും, ഫാർമസികൾ, ഹോം ഡെലിവറി സേവനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള അവശ്യ സര്വ്വീസുകളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പെരുന്നാൾ ഉൾപ്പെടുന്ന മെയ് 11മുതൽ മൂന്നുദിവസം ജീവനക്കാർ തൊഴിലിടങ്ങളിൽ വരേണ്ടതില്ലെന്നും വർക്ക് അറ്റ് ഹോം നടപ്പാക്കാനും തീരുമാനമുണ്ട്. സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിക്കാരുടെ എന്നവൻ ഇതേ ദിവസങ്ങളിൽ പരിമിതപ്പെടുത്താൻ നിർദേശിച്ചിട്ടുണ്ട്.
ഈദുൽ ഫിത്വർ ദിനത്തിലെ പെരുന്നാൾ നിസ്‌കാരവും പരമ്പരാഗത ഈദ് വിപണികളും നടത്തരുതെന്നും ബീച്ചുകൾ, പാർക്കുകൾ, പൊതുസ്ഥലങ്ങൾ എന്നിവയുൾപ്പെടെ വിവിധയിടങ്ങളിൽ ഒത്ത് ചേരുന്നതും നിരോധിച്ചു.