റിയാദ്: സഊദിയിൽ നിന്നുള്ള അന്താരാഷ്ട്ര സർവ്വീസുകൾ പുനഃരാരംഭിക്കാനുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലെത്തി നിൽക്കെ യാത്രക്കാരെ ചില കാര്യങ്ങൾ ഓർമപ്പെടുത്തി സഊദി ആരോഗ്യ മന്ത്രാലയം. സഊദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ പ്രിവന്റീവ് ഹെൽത്ത് വിഭാഗം അണ്ടർ സെക്രട്ടറി അബ്ദുല്ല അസീരിയാണ് യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഓർമ്മപ്പെടുത്തിയത്. യാത്ര ചെയ്യാനുദ്ദേശിക്കുന്ന രാജ്യങ്ങളിലെ യാത്രാ വിവരണങ്ങൾ അന്വേഷിക്കണമെന്നും ഏറ്റവും പുതിയ അപ്‌ഡേറ്റുകളെ കുറിച്ച് ബോധവാന്മാരാകണമെന്നും അദ്ദേഹം ഉണർത്തി.
ഓരോരുത്തരും വാക്‌സിൻ എടുക്കൽ അതിപ്രധാനമാണ്. എന്നാൽ, എന്നാൽ വാക്സിനെടുത്തിട്ടുണ്ടെന്ന് കരുതി എല്ലാ രാജ്യങ്ങളും ക്വാറന്റൈൻ ഒഴിവാക്കിക്കൊടുക്കണമെന്നില്ല. അതേ സമയം വാക്സിൻ എടുത്തവർക്ക് ചില രാജ്യങ്ങൾ ക്വാറന്റൈൻ ഒഴിവാക്കിക്കൊടുക്കുകയും ചെയ്യും. അങ്ങനെയാണെങ്കിൽ അത്തരം രാജ്യങ്ങളിലേക്ക് യാത്ര പോകുന്നവർ ഒരാഴ്ച വെറുതെ ക്വാറന്റൈനിൽ ഇരിക്കേണ്ടി വരികയും ഇല്ല. ഇക്കാര്യങ്ങൾ വ്യക്തമാകാൻ യാത്രക്ക് മുമ്പ് യാത്ര ചെയ്യാനുദ്ദേശിക്കുന്ന രാജ്യങ്ങളിലെ അപ്‌ഡേറ്റുകൾ ബന്ധപ്പെട്ടവരുമായി അന്വേഷിക്കണമെന്നും അസീരി പറഞ്ഞു.
രോഗപ്രതിരോധ കുത്തിവയ്പ് എടുത്തയാൾ വൈറസ് ബാധയേറ്റ ഒരു വ്യക്തിയുമായി സമ്പർക്കം പുലർത്തിയിട്ടുണ്ടെങ്കിൽ സഊദിയിൽ ക്വാറന്റൈൻ ആവശ്യമില്ലെന്നും മന്ത്രാലയം അറിയിച്ചു. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 14 ദിവസത്തിന് ശേഷം, പൂർണമായും രോഗപ്രതിരോധ കുത്തിവയ്പ്പ് നടത്തിയ വ്യക്തികൾക്ക് വൈറസ് ബാധയേറ്റയാളുമായി സമ്പർക്കം പുലർത്തിയാലും ക്വാറന്റൈൻ ആവശ്യമില്ല. എങ്കിലും ഇവർ മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നിവ പോലുള്ളവ പൊതുവായ മുൻകരുതലുകൾ തുടരേണ്ടതാണെന്ന് മന്ത്രാലയം അറിയിച്ചു.
കൂടുതൽ സഊദി, പ്രധാന ഗൾഫ് വാർത്തകൾക്കായി ഗ്രൂപ്പിൽ ജോയിൻ ചെയ്യുക