റിയാദ്: വാക്‌സിൻ സ്വീകരിച്ചയാളുകൾ പോസിറ്റിവ് സ്ഥിരീകരിച്ചയാളുകളുമായി സമ്പർക്കം പുലർത്തിയാൽ ക്വാറന്റൈൻ ആവശ്യമില്ലെന്ന് സഊദി ആരോഗ്യ മന്ത്രാലയം. ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് അറബ് ന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 14 ദിവസത്തിന് ശേഷം, അഥവാ പൂർണമായും രോഗപ്രതിരോധ കുത്തിവയ്പ്പ് നടത്തിയ വ്യക്തികൾ വൈറസ് ബാധയേറ്റയാളുമായി സമ്പർക്കം പുലർത്തിയാൽ ക്വാറന്റൈൻ ആവശ്യമില്ലെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയത്. എങ്കിലും മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നിവ പോലുള്ളവ പൊതുവായ കൊവിഡ് മുൻകരുതലുകൾ തുടരേണ്ടതാണെന്ന് മന്ത്രാലയം അറിയിച്ചു.
രണ്ട് ഡോസ് വാക്‌സിനുകളും സ്വീകരിച്ചവരുടെ സാഹചര്യത്തെ കുറിച്ചുള്ള നിരവധി ചോദ്യങ്ങൾ ഉയർന്നതോടെയാണ് മറുപടിയായി മന്ത്രാലയം ഇക്കാക്കാര്യം അറിയിച്ചത്. കൊവിഡ് വാക്സിൻ ആന്റിബോഡികൾ ഉൽപാദിപ്പിക്കുന്നതിനുള്ള രോഗപ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കുന്നതിനും കഠിനമായ രോഗ ലക്ഷണ സാധ്യത കുറയ്ക്കുന്നതിനും മറ്റുള്ളവയിലേക്കുള്ള രോഗം പടരുന്നതിന് കുറയ്ക്കുന്നതിനും സഹായിക്കുന്നുവെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
അതേസമയം, സഊദി അറേബ്യയിൽ കോവിഡ് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം ഒരു കോടിയിലേക്ക് എത്തുകയാണ്. ശനിയാഴ്ചയിലെ കണക്കുകൾ പ്രകാരം ഇതുവരെ 94 ലക്ഷത്തിലധികം ആളുകളാണ് വാക്‌സിൻ സ്വീകരിച്ചിട്ടുള്ളത്. 194,978. എന്ന തോതിലാണ് രാജ്യത്തെ പ്രതിദിന ആവറേജ് കുത്തിവെപ്പ്. ഇത് രാജ്യത്തിന്റെ 27 ശതമാനം ആളുകൾക്ക് ആദ്യ ഡോസ് എത്തിയിരിക്കുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
കൂടുതൽ സഊദി, പ്രധാന ഗൾഫ് വാർത്തകൾക്കായി ഗ്രൂപ്പിൽ ജോയിൻ ചെയ്യുക