Thursday, 19 September - 2024

നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാർഥി വി.വി. പ്രകാശ് അന്തരിച്ചു

മലപ്പുറം: നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാർഥിയും മലപ്പുറം ഡി.സി.സി പ്രസിഡന്‍റുമായ വി.വി. പ്രകാശ് (56) അന്തരിച്ചു. നിലമ്പൂർ എടക്കര സ്വദേശിയാണ്. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച പുലർച്ചെയായിരുന്നു അന്ത്യം.

പുലർച്ചെ 3.30 ഓടെ നെഞ്ചുവേദന അനുഭവപ്പെട്ട പ്രകാശിനെ മഞ്ചേരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഏതാനും മാസം മുമ്പ് ആഞ്ചിയോ പ്ലാസ്റ്റിക്ക് വിധേയനായിരുന്നു.

നിയമസഭ തെരഞ്ഞെടുപ്പിൽ പി.വി. അൻവറായിരുന്നു പ്രകാശിന്‍റെ എതിരാളി. യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹി, കെ.പി.സി.സി ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഫലം വരാൻ രണ്ടുദിവസം മാത്രം ബാക്കിനിൽക്കെയാണ് മരണം.

മൃതദേഹം രാവിലെ എട്ടുമണിവരെ മലപ്പുറം ഡി.സി.സി ഓഫിസിൽ പൊതുദർശനത്തിന് വെക്കും. വൈകീട്ട് മൂന്ന് മണിക്ക് സംസ്കരിക്കും.

Most Popular

error: